ദുല്‍ഖറിന്റെ 'ഹേയ് സിനാമിക'യ്ക്ക് ആശംസകളുമായി നാഗചൈതന്യ
ചിത്രം നാളെ തിയേറ്ററുകളില്‍ എത്തും
2 March 2022 3:32 PM GMT
ഫിൽമി റിപ്പോർട്ടർ

ദുല്‍ഖര്‍ സല്മാന് കേന്ദ്രകഥാപാത്രമായി എത്തുന്ന 'ഹേയ് സിനാമിക'യുടെ തെലുങ്ക് റീമേക്ക് പ്രീ റിലീസ് ഇവന്റ് ഹൈദരാബാദില്‍ നടന്നു. അതിഥിയായെത്തിയ നാഗചൈതന്യ ദുല്‍ഖറിന് വിജയാശംസകള്‍ നേര്‍ന്നു. ജഗപതി ബാബു, അദിതി റാവു, സംവിധായിക ബ്രിന്ദ മാസ്റ്റര്‍ തുടങ്ങിയ ചിത്രത്തിലെ അണിയറപ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.
നൃത്ത സംവിധായികയായ ബ്രിന്ദ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹേയ് സിനാമിക. അദിതി റാവുവും കാജല്‍ അഗര്‍വാളുമാണ് ചിത്രത്തിലെ നായികമാര്‍. ചിത്രം നാളെ തിയേറ്ററുകളില്‍ എത്തും. മലയാളം, തമിഴ്, ലെതലുങ്ക്, കന്നഡ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.
ജിയോ സ്റ്റുഡിയോസ്, ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസ്, വയാകോം 18 എന്നിവര്‍ ചേര്‍ന്നാണ് ഹേയ് സിനാമിക നിര്‍മ്മിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീതം. നക്ഷത്ര നാഗേഷ്, മിര്‍ച്ചി വിജയ്, പ്രദീപ് വിജയന്, അഭിഷഏക് കുമാര്‍, യോഗി ബാബു തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. മണിരത്നം ചിത്രം ഓകെ കണ്മണിയിലെ ഒരു ഗാനത്തില്‍ നിന്നാണ് ഹേയ് സിനാമിക പേര് കടം കൊണ്ടിരിക്കുന്നത്.
Story Highlights; Naga Chaitanya in hey sinamika Telugu pre release event