Top

ലിജോ-മോഹന്‍ലാല്‍ ചിത്രം ചര്‍ച്ചയില്‍?; 2023ല്‍ ഷൂട്ടിങ്ങ് ആരംഭിക്കും

'റാം' പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും മോഹന്‍ലാല്‍-ലിജോ സിനിമ ആരംഭിക്കുക

22 Sep 2022 6:10 PM GMT
ഫിൽമി റിപ്പോർട്ടർ

ലിജോ-മോഹന്‍ലാല്‍ ചിത്രം ചര്‍ച്ചയില്‍?; 2023ല്‍ ഷൂട്ടിങ്ങ് ആരംഭിക്കും
X

മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചര്‍ച്ചയിലെന്ന് റിപ്പോര്‍ട്ട്. ജീത്തു ജോസഫ് ചിത്രം 'റാം' പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും മോഹന്‍ലാല്‍-ലിജോ സിനിമ ആരംഭിക്കുക. 2023 ജനുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തു

കഴിഞ്ഞ മാസമാണ് മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന റാമിന്റെ ചിത്രീകരണം പുനരാരംഭിച്ചത്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് സിനിമ വീണ്ടും തുടങ്ങിയത്.

'ദൃശ്യം 2', 'ട്വല്‍ത്ത് മാന്‍' എന്നീ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് 'റാം'. സിനിമ രണ്ട് ഭാഗങ്ങളിലായിരിക്കും ഒരുങ്ങുക എന്ന് അഭ്യൂഹങ്ങളുണ്ട്. ഒന്നിലധികം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നതിനാല്‍ ഒരു വലിയ പാന്‍ ഇന്ത്യന്‍ താരം സിനിമയുടെ ഭാഗമാകും എന്നും പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തിരുന്നു.

തെന്നിന്ത്യന്‍ താരം തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുക. 'ഹേയ് ജൂഡി'നു ശേഷം തൃഷ എത്തുന്ന മലയാള ചിത്രം കൂടിയാണിത്.ഇന്ദ്രജിത്ത് സുകുമാരന്‍, സായ് കുമാര്‍, ദുര്‍ഗ കൃഷ്ണ എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. ആന്റണി പെരുമ്പാവൂര്‍, രമേഷ് പി പിള്ള, സുധന്‍ പി പിള്ള എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Story highlights: Mohanlal in discussion with Lijo jose pellissery for a new film


Next Story