Top

'ഞാനും എന്റെ ബജാജ് സണ്ണിയും'; സ്കൂൾ ഓർമ്മകളുമായി ദിവ്യ ഉണ്ണി

സ്കൂൾ യൂണിഫോം ധരിച്ച് പഴയ ബജാജ് സ്കൂട്ടറിൽ ഇരിക്കുന്ന ദിവ്യ ഉണ്ണിയെ കാണാം

1 Feb 2022 10:12 AM GMT
ഫിൽമി റിപ്പോർട്ടർ

ഞാനും എന്റെ ബജാജ് സണ്ണിയും; സ്കൂൾ ഓർമ്മകളുമായി ദിവ്യ ഉണ്ണി
X

മലയാളത്തിന്റെ പഴയകാല നടിമാരിൽ ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമായി തുടരുന്ന താരമാണ് ദിവ്യ ഉണ്ണി. തന്റെ വിശേഷങ്ങളും നൊസ്റ്റാൾജിയ നിറഞ്ഞ ചിത്രങ്ങളും ദിവ്യ ഉണ്ണി എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ ട്രെൻഡിങ് ആകുന്നത് താരത്തിന്റെ ഒരു സ്കൂൾ കാല ചിത്രമാണ്. 'ഞാനും എന്റെ ബജാജ് സണ്ണിയും' എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചത്.

സ്കൂൾ യൂണിഫോം ധരിച്ച് പഴയ ബജാജ് സ്കൂട്ടറിൽ ഇരിക്കുന്ന ദിവ്യ ഉണ്ണിയെ കാണാം. ചിത്രം കണ്ട ഉടൻ സ്കൂട്ടിയിലാണോ സ്കൂളിൽ പോയിരുന്നത് എന്ന കമന്റിന് മറുപടിയായി, തന്റെ സ്കൂൾ സമയത്താണ് ഇത് കിട്ടിയതെന്നും ദിവ്യ ഉണ്ണി പറഞ്ഞു. മലയാളത്തിന് ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച മികച്ച നടിയാണ് ദിവ്യ ഉണ്ണി.

മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മുൻനിര നായകന്മാരുടെയെല്ലാം നായികയായ ദിവ്യ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അമ്പതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഏറെ കാലമായി സിനിമയിൽ നിന്ന് വിട്ടു നിന്ന താരം ക്ലാസിക്കൽ നൃത്തങ്ങളിലൂടെ ആരാധകരിലേക്ക് വീണ്ടും എത്തി.

Next Story