Top

'ഒരു വരി പോലും സ്ക്രിപ്റ്റ് എഴുതാതെ ഷൂട്ട് ചെയ്ത ചിത്രമാണ് 'മായാനദി'; ബിനു പപ്പു

ഞങ്ങൾ അസ്സോസിയേറ്റ്സ് ആണ് ചിത്രത്തിന്റെ വൺ ലൈൻ ഉണ്ടാക്കുന്നത്

25 Jan 2023 5:18 AM GMT
ഫിൽമി റിപ്പോർട്ടർ

ഒരു വരി പോലും സ്ക്രിപ്റ്റ് എഴുതാതെ ഷൂട്ട് ചെയ്ത ചിത്രമാണ് മായാനദി; ബിനു പപ്പു
X

സ്ക്രിപ്റ്റ് ഇല്ലാതെ ഷൂട്ട് ചെയ്യാമെന്ന് തെളിയിച്ച സിനിമയാണ് 'മായാനദി' എന്ന് നടൻ ബിനു പപ്പു. ഒരു വരി പോലും എഴുതാത്ത സിനിമയാണെന്നും ഒരു യാത്രയിലാണ് ചിത്രത്തിന്റെ കഥ ഉണ്ടായതെന്നും ബിനു പറഞ്ഞു. ക്ലബ് എഫ്എമ്മിന്റെ സ്റ്റാർ ജാം എന്ന പരിപാടിയിലാണ് നടൻ ഈകാര്യങ്ങൾ പറഞ്ഞത്.

"സ്ക്രിപ്റ്റ് ഇല്ലാതെ ഷൂട്ട് ചെയ്യാമെന്ന് തെളിയിച്ച സിനിമയാണ് 'മായാനദി'. ഒരു വരിപോലും എഴുതിയിട്ടില്ല. ഒരു സിനിമ ചെയ്യാമെന്ന് ഉദ്ദേശിച്ച് ഞങ്ങൾ ഒരു യാത്ര പോയി. ശ്യാം പുഷ്കരൻ, ആഷിഖ് അബു, പിന്നെ ഞാനും. ഞാനെന്തിനാണ് അവർക്കൊപ്പം പോയതെന്ന് പിന്നീടാണ് എനിക്ക് മനസിലായത്.

പറയുന്നത് മുഴുവൻ ഓർത്ത് വച്ചോളൂ അതാണ് സ്ക്രിപ്റ്റ് എന്ന് ശ്യാം പറഞ്ഞു. ഞങ്ങൾ എറണാകുളത്ത് നിന്ന് വണ്ടിയിൽ കൊടൈക്കനാൽ, മധുര, മൂന്നാർ ഒക്കെ കറങ്ങി. യാത്രയിൽ ചിത്രത്തെക്കുറിച്ച് ചർച്ചകൾ നടക്കുകയാണ്. ഞാൻ ഇവർ പറയുന്നത് കേട്ടുകൊണ്ട് ഇരിക്കുമ്പോൾ ശ്യാം എന്താണ് ഒന്നും സംസാരിക്കാതെ ഇരിക്കുന്നത് എന്ന് ചോദിച്ചു. നിങ്ങൾ സംസാരിക്കുമ്പോൾ ഇടയിൽ കയറണ്ട എന്ന് കരുതിയാണ് മിണ്ടാത്തതെന്ന് പറഞ്ഞു. ശ്യാം പുഷ്കരൻ എന്നോട് അഭിപ്രായം പറയാൻ ആവശ്യപ്പെട്ടു.

ഞങ്ങൾ അസ്സോസിയേറ്റ്സ് ആണ് ചിത്രത്തിന്റെ വൺ ലൈൻ ഉണ്ടാക്കുന്നത്. ആഷിഖ് അബുവിന്റെ തലയിൽ ഈ കഥ ഉണ്ട്. ഷൂട്ട് ചെയുന്ന സമയത്ത് ശ്യാം അഭിനേതാക്കളോട് സംഭാഷണങ്ങൾ പറയും. അങ്ങനെയാണ് മായാനദി ഉണ്ടായത്" ബിനു പപ്പു പറഞ്ഞു.

STORY HIGHLIGHTS: Mayanadhi movie was shot without script says binu pappu

Next Story