Top

അണിയത്ത് വാളുയർത്തി മോഹൻലാൽ; മരക്കാർ മോഷൻ പോസ്റ്റർ

പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ബജറ്റ് 100 കോടിയാണ്.

22 Nov 2021 11:25 AM GMT
ഫിൽമി റിപ്പോർട്ടർ

അണിയത്ത് വാളുയർത്തി മോഹൻലാൽ; മരക്കാർ മോഷൻ പോസ്റ്റർ
X

മോഹൻലാൽ നായകനാകുന്ന ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ പുതിയ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

കപ്പലിന്റെ അണിയത്ത് വാളുയർത്തി നിൽക്കുന്ന കുഞ്ഞാലി മരക്കാരും താഴെ അദ്ദേഹത്തിന്റെ സൈന്യവുമാണ് പോസ്റ്ററിലുള്ളത്. പ്രിയദർശൻ, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ഉൾപ്പടെയുള്ളവർ പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്.

പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ബജറ്റ് 100 കോടിയാണ്. തന്റെ ജീവിത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്ന് സംവിധായകന്‍ പ്രിയദർശൻ പറഞ്ഞിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്.

Next Story