Top

മോഹൻലാലിന്റെ വാള്‍ പയറ്റ്; മരക്കാര്‍ മേക്കിങ് വീഡിയോ

ത്യാഗരാജനും തായ്‌ലന്‍ഡില്‍ നിന്നുള്ള കസു നെഡയും ചേര്‍ന്നായിരുന്നു മരക്കാറിന്റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയത്

12 Dec 2021 11:54 AM GMT
ഫിൽമി റിപ്പോർട്ടർ

മോഹൻലാലിന്റെ വാള്‍ പയറ്റ്; മരക്കാര്‍ മേക്കിങ് വീഡിയോ
X

പ്രിയദര്‍ശന്‍ ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹ'ത്തിന്റെ പുതിയ മേക്കിങ് വീഡിയോ പുറത്തുവിട്ടു. വാള്‍ പയറ്റ് പരിശീലിക്കുന്ന മോഹന്‍ലാലിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. വീഡിയോ മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചു. ത്യാഗരാജനും തായ്‌ലന്‍ഡില്‍ നിന്നുള്ള കസു നെഡയും ചേര്‍ന്നായിരുന്നു മരക്കാറിന്റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയത്.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഡിസംബര്‍ രണ്ടിനാണ് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. കേരളത്തില്‍ മാത്രം 625 തീയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനം തുടരുകയാണ്. കേരളത്തില്‍ ഇത്രയധികം സ്‌ക്രീനുകളില്‍ ഒരു സിനിമ റിലീസ് ചെയ്യുന്നതും ഇതാദ്യമാണ്. 4100ഓളം സ്‌ക്രീനുകളിലായി 16000 ഷോയാണുള്ളത്. റിസര്‍വേഷനിലൂടെ മാത്രം ചിത്രം 100 കോടി കളക്ട് ചെയ്തു കഴിഞ്ഞുവെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ്, അർജുന്‍, പ്രഭു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. സിദ്ധാര്‍ഥ് പ്രിയദര്‍ശനനാണ് വിഎഫ്എക്‌സ് ചെയ്തിരിക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് രാഹുല്‍ രാജാണ്.

Next Story