Top

മമ്മൂട്ടി കമ്പനിയുടെ ബിഗ് ബജറ്റ് ചിത്രം; 'മെഗാസ്റ്റാർ 421'ന് പേരായി

ഒരു തമിഴ് അഭിമുഖത്തിൽ നടൻ പേര് പറയുന്നുണ്ട്

24 Jan 2023 4:56 PM GMT
ഫിൽമി റിപ്പോർട്ടർ

മമ്മൂട്ടി കമ്പനിയുടെ ബിഗ് ബജറ്റ് ചിത്രം; മെഗാസ്റ്റാർ 421ന് പേരായി
X

മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രത്തിന് പേരിട്ടതായി റിപ്പോർട്ട്. 'കണ്ണൂർ സ്ക്വാഡ്' എന്നാണ് പേര്. മെഗാസ്റ്റാർ 421 എന്ന് അറിയപ്പെട്ടിരുന്ന ചിത്രം മമ്മൂട്ടിയുടെ നാനൂറ്റി ഇരുപത്തിയൊന്നാം ചിത്രമാണ്. 'പുതിയ നിയമം', 'ദി ഗ്രേറ്റ് ഫാദർ', 'ക്യാപ്റ്റൻ', 'ലവ് ആക്ഷൻ ഡ്രാമ' തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച റോബി വർഗീസ് രാജ് ആണ് സംവിധാനം.

നടൻ റോണി രാജ് ഡേവിഡ് ആണ് തിരക്കഥ. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സുഷിൻ ശ്യാം ആണ്. ഒരു തമിഴ് അഭിമുഖത്തിൽ മമ്മൂട്ടി പുതിയ പ്രൊജക്റ്റുകളുടെ പേരുകൾ പറയുന്നതിൽ നിന്നാണ് ചിത്രത്തിന്റെ പേര് ആരാധകർ കണ്ടെത്തിയത്. കണ്ണൂർ സ്ക്വാഡ്, ക്രിസ്റ്റഫർ, കാതൽ എന്നിവയാണ് വരാനിരിക്കുന്ന പ്രൊജക്റ്റുകൾ എന്നാണ് നടൻ പറയുന്നത്.

സണ്ണി വെയ്ൻ, അസീസ് നെടുമങ്ങാട്, ഷറഫുദ്ദീൻ, ഗായത്രി അരുൺ തുടങ്ങിയവർ ചിത്രത്തിലുണ്ട് എന്നാണ് റിപ്പോർട്ടുകൾ. മമ്മൂട്ടി കമ്പനിയുടെ നാലാം ചിത്രമാണ് ഇത്.

Story Highlights: Megastar421 named as Kannur squad

Next Story