Top

ഹംഗറിയിലെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മമ്മൂട്ടിയും സംഘവും തിരികെ നാട്ടിലേക്ക്

അഞ്ച് ദിവസമായിരുന്നു ഹംഗറിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ്

1 Nov 2021 2:42 PM GMT
ഫിൽമി റിപ്പോർട്ടർ

ഹംഗറിയിലെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മമ്മൂട്ടിയും സംഘവും തിരികെ നാട്ടിലേക്ക്
X

തെലുങ്ക് ചിത്രം 'ഏജന്റി'ന്റെ ഹംഗറിയിലെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മമ്മൂട്ടിയും സംഘവും തിരികെ നാട്ടിലേക്ക്. അഞ്ച് ദിവസമായിരുന്നു ഹംഗറിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ്. ചിത്രത്തില്‍ പട്ടാളക്കാരന്റെ വേഷത്തിലാണ് താരം എത്തുന്നത്.

താരപുത്രനും യുവതാരവുമായ അഖില്‍ അക്കിനേനിയാണ് ചിത്രത്തില്‍ നായകനായി എത്തുക. ഹോളിവുഡ് ത്രില്ലര്‍ ബോണ്‍ സീരിസില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുരേന്ദര്‍ റെഡ്ഡിയാണ്. കശ്മീര്‍, ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലും ലൊക്കേഷനുകളുണ്ട്. ഹിപ്പോപ്പ് തമിഴയാണ് സംഗീതം നല്‍കുന്നത്.

രാകുല്‍ ഹെരിയനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുത്. എഡിറ്റിങ് നവീന്‍ നൂലിയാണ്. അതേസമയം മമ്മൂട്ടിയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് ഏജന്റ്. വൈആര്‍എസിന്റെ ജീവിതം ആസ്പദമാക്കിയിറങ്ങിയ യാത്രയാണ് ആദ്യ ചിത്രം.

Next Story

Popular Stories