Top

ഇക്കുറി ബോക്സോഫീസിൽ മമ്മൂട്ടി- ദുൽഖർ ക്ലാഷ്; ആവേശത്തിൽ ആരാധകർ

ആഷിഖ് അബു- ടൊവിനോ തോമസ് ചിത്രം നാരദനും മാർച്ച് മൂന്നിന് റിലീസ് ചെയ്യുന്നുണ്ട്.

11 Feb 2022 12:15 PM GMT
ഫിൽമി റിപ്പോർട്ടർ

ഇക്കുറി ബോക്സോഫീസിൽ മമ്മൂട്ടി- ദുൽഖർ ക്ലാഷ്; ആവേശത്തിൽ ആരാധകർ
X

കൊവിഡ് പ്രതിസന്ധികൾക്ക് ഇടയിൽ തിയേറ്ററുകൾ സജീവമാവുകയാണ്. മോഹൻലാൽ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ആറാട്ട് ഫെബ്രുവരി 18ന് തിയേറ്ററുകളിൽ എത്തും. തൊട്ടുപിന്നാലെ നിരവധി സിനിമകളാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

മാർച്ചിൽ മലയാള സിനിമ സാക്ഷ്യം വഹിക്കാൻ പോകുന്നത് മമ്മൂട്ടി- ദുൽഖർ സൽമാൻ സിനിമകളുടെ ക്ലാഷ് റിലീസിനാണ്. മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന 'ഭീഷ്മപർവ്വവും' ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ ചിത്രം 'ഹേയ് സിനാമിക'യും ഒരേദിവസമാണ് റിലീസ് ചെയ്യുന്നത്.

ദുൽഖറിന്റെ 33ാമത്തെ ചിത്രമാണ് 'ഹേയ് സിനാമിക'. കോളിവുഡിലെ പ്രശസ്ത കൊറിയോഗ്രാഫര്‍ ബ്രിന്ദ ഗോപാല്‍ സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് മൂന്നിന് രാജ്യമെമ്പാടും റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. തെന്നിന്ത്യന്‍ താരങ്ങളായ കാജല്‍ അഗര്‍വാളും അതിഥി റാവുവുമാണ് നായികമാരാകുന്നത്.

ഏറെ നാളുകളായി ആരാധകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭീഷ്മപർവ്വം. സിനിമയുടെ പോസ്റ്റർ മുതൽ എല്ലാ അപ്ഡേറ്റുകൾക്കും മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിച്ചത്. മൈക്കിൾ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് 'ഭീഷ്മ പര്‍വ്വം'. കഴിഞ്ഞ ദിവസം ചിത്രം മാർച്ച് മൂന്നാം തീയതി റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ഇതോടെ മമ്മൂട്ടി- ദുൽഖർ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

അതോടൊപ്പം ആഷിഖ് അബു- ടൊവിനോ തോമസ് ചിത്രം നാരദനും മാർച്ച് മൂന്നിന് റിലീസ് ചെയ്യുന്നുണ്ട്. മായാനദി, വൈറസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിൽ അന്ന ബെന്‍ ആണ് നായിക. സിനിമയിൽ രണ്ട് ഗെറ്റപ്പുകളിലായാണ് ടൊവിനോ എത്തുന്നത്. ഉണ്ണി ആര്‍ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

Next Story