Top

'ബ്രോ ഡാഡി'യിലെ അമ്മച്ചിയായി മല്ലിക സുകുമാരൻ; ക്യാരക്ടർ പോസ്റ്റർ പങ്കുവച്ച് മോഹൻലാൽ

സിനിമ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ വൈകാതെ പ്രദർശനത്തിനെത്തും

14 Jan 2022 5:44 AM GMT
ഫിൽമി റിപ്പോർട്ടർ

ബ്രോ ഡാഡിയിലെ അമ്മച്ചിയായി മല്ലിക സുകുമാരൻ; ക്യാരക്ടർ പോസ്റ്റർ പങ്കുവച്ച് മോഹൻലാൽ
X

മോഹൻലാലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന 'ബ്രോ ഡാഡി'യിലെ അമ്മച്ചിയെ പരിചയപ്പെടുത്തി മോഹൻലാൽ. മല്ലിക സുകുമാരന്റെ ക്യാരക്ടർ പോസ്റ്ററാണ് സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ പുറത്തുവിട്ടിരിക്കുന്നത്. ഇതിനും മുൻപും മല്ലിക സുകുമാരനൊപ്പം മോഹൻലാലും പൃഥ്വിരാജും ലൊക്കേഷനിൽ ഒരുമിച്ചു നിൽക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. 'എല്ലാത്തിലും മികച്ച നടനും മികച്ച അമ്മയും ഒരേ ഫ്രെയിമിൽ' എന്ന ക്യാപ്ക്ഷനോടു കൂടിയായിരുന്നു പൃഥ്വിരാജ് ചിത്രത്തിലെ ഒരു ഷോട്ടിന്റെ ചിത്രം പങ്കുവെച്ചത്.

സിനിമ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ വൈകാതെ പ്രദർശനത്തിനെത്തും.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീജിത്ത്-ബിബിൻ തിരിക്കഥ നിർവ്വഹിച്ച ചിത്രം ഒരു ഫാമലി ഡ്രാമയാണ്. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ താരവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിൽ കനിഹ, കല്യാണി പ്രിയദർശൻ, ലാലു അലക്‌സ്, ജഗദീഷ്, സൗബിൻ എന്നിങ്ങനെ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ അഖിലേഷ് മോഹനാണ്. ദീപക് ദേവാണ് സംഗീത സംവിധായകൻ. ആർട്ട് ഡയറക്ടർ: ഗോകുൽ ദാസ്, പ്രൊഡക്ഷൻ കണ്ട്രോളർ: സിദ്ധു പനക്കൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Next Story

Popular Stories