Top

'മലയൻകുഞ്ഞ്' തിയേറ്ററിൽ തന്നെ; റിലീസ് ജൂലൈ 22ന്

ചിത്രത്തിന്റെ നിർമ്മാണം ഫാസില്‍ ആണ്

8 July 2022 1:51 PM GMT
ഫിൽമി റിപ്പോർട്ടർ

മലയൻകുഞ്ഞ് തിയേറ്ററിൽ തന്നെ; റിലീസ് ജൂലൈ 22ന്
X

ഫഹദ് ഫാസിൽ നായകനായി എത്തുന്ന 'മലയൻകുഞ്ഞ്' തിയേറ്ററിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ നിര്‍മ്മാതാക്കളാണ് പുതിയ വിവരം അറിയിച്ചത്. ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുമെന്നുള്ള വാർത്ത കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഫാസില്‍ നിർമ്മാതാവാകുന്ന് 'മലയൻകുഞ്ഞി'ന്റെ സംവിധാനം നവാഗതനായ സജിമോനാണ്. സിനിമയുടെ ട്രെയ്‌ലർ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. രണ്ടര വർഷത്തിന് ശേഷമാണ് ഫഹദ് ഫാസിൽ നായകനായ മലയാള ചിത്രം തിയേറ്ററിൽ എത്തുന്നത്. 'ട്രാൻസ്' ആണ് അവസാനമായി തിയേറ്ററിൽ ഇറങ്ങിയ ഫഹദ് ചിത്രം.

ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് എ ആര്‍ റഹ്‍മാനാണ്. 'യോദ്ധ'എന്ന ചിത്രത്തിന് ശേഷം മലയാളത്തിൽ ആദ്യമായാണ് എ ആർ റഹ്മാൻ സംഗീതം പകരുന്നത് എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഒരു സർവൈവൽ ത്രില്ലറായി ഒരുങ്ങുന്ന ചിത്രമാണ് മലയൻകുഞ്ഞ്. ടേക്ക് ഓഫ്', 'സി യു സൂൺ', 'മാലിക്' എന്നീ ചിത്രങ്ങളുടെ സംവിധായകൻ മഹേഷ് നാരായണൻ ആണ് മലയൻകുഞ്ഞിനായി തിരക്കഥ ഒരുക്കുന്നത്.

ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനും രഞ്ജിത് അമ്പാടി മേക്കപ്പും ധന്യാ ബാലകൃഷ്ണന്‍ കോസ്റ്റിയൂംസും വിഷ്ണു ഗോവിന്ദ്- ശ്രീശങ്കര്‍ ടീം സൗണ്ട് ഡിസൈനും നിര്‍വഹിക്കുന്നു. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. പതിനാറ് വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ് 'മലയൻകുഞ്ഞ്' എന്ന ചിത്രത്തിലൂടെ ഫാസിൽ വീണ്ടും നിർമ്മാതാവിന്റെ കുപ്പായം അണിയുന്നത്. മോഹൻലാൽ നായകനായ 'വിസ്മയത്തുമ്പത്താണ്' ഫാസിൽ അവസാനമായി നിർമിച്ച ചിത്രം. ഫഹദിന്റെ ആദ്യ ചിത്രമായ 'കൈയെത്തും ദൂരത്ത്' നിർമ്മിച്ചതും ഫാസിൽ തന്നെയായിരുന്നു.

Story highlights: 'Malayankunju' release at the theater itself; Released on July 22

Next Story