Top

'ശുദ്ധ മാഫിസം! രണ്ട് എംഎൽഎമാർ അവിടെ ഉറങ്ങുകയാണോ'; ഷമ്മി തിലകൻ വിഷയത്തിൽ രൂക്ഷ വിമർശനവുമയി നടി രഞ്ജിനി

ഷമ്മി തിലകന്റെയും തിലകന്റെയും ചിത്രങ്ങൾ കൂടി പങ്കുവച്ചുകൊണ്ടുള്ളതാണ് സമൂഹമാധ്യമത്തിലെ രഞ്ജിനിയുടെ കുറിപ്പ്.

28 Jun 2022 8:05 AM GMT
ഫിൽമി റിപ്പോർട്ടർ

ശുദ്ധ മാഫിസം! രണ്ട് എംഎൽഎമാർ അവിടെ ഉറങ്ങുകയാണോ; ഷമ്മി തിലകൻ വിഷയത്തിൽ രൂക്ഷ വിമർശനവുമയി നടി രഞ്ജിനി
X

ഷമ്മി തിലകൻ വിഷയത്തിൽ അമ്മയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉയർത്തി നടി രഞ്ജിനി. ബലാത്സംഗ കേസിൽ പ്രതിചേർക്കപ്പെട്ട വിജയ് ബാബു സംഘടനയിൽ തുടരെ തിലകനെയും ഷമ്മി തിലകനെയും പോലുള്ള നിരപരാധികളായ അഭിനേതാക്കളെ പുറത്ത് നിർത്തുന്നത് അപലപനീയമാണെന്നും മാഫിസമാണ് അമ്മയിൽ നടക്കുന്നതെന്നും നടി. സംഘടനയിലെ എംഎൽഎമാരെ രൂക്ഷമായി വിമർശിക്കുന്നുണ്ട് കുറിപ്പിൽ.

"ബലാത്സംഗ കേസിൽ പ്രതിചേർക്കപ്പെട്ട വിജയ് ബാബു 'അമ്മയിൽ' തുടരെ, തിലകൻ അങ്കിളിനെയും ഷമ്മി തിലകനെയും പോലുള്ള നിരപരാധികളായ അഭിനേതാക്കൾ പുറത്തുനിൽക്കേണ്ടിവരുന്ന സാഹചര്യം അപലപനീയമാണ്. ഈ അഭിനേതാക്കളുടെ സംഘം ഈയിടെയായി വലിയ തമാശയായി മാറിയിരിക്കുന്നു…. ശുദ്ധ മാഫിസം! രണ്ട് എംഎൽഎമാർ അവിടെ ഉറങ്ങുകയാണോ? ഈ ചെറിയ കൂട്ടായ്മയിൽ അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾക്കായി നിങ്ങൾക്ക് നിലകൊള്ളാനായില്ലെങ്കിൽ, നിങ്ങളുടെ മണ്ഡലങ്ങളിലെ സാധാരണക്കാർക്കായി നിങ്ങൾ എന്താണ് ചെയ്യാൻ പോകുന്നത്?," ഷമ്മി തിലകന്റെയും തിലകന്റെയും ചിത്രങ്ങൾ കൂടി പങ്കുവച്ചുകൊണ്ടുള്ളതാണ് സമൂഹമാധ്യമത്തിലെ രഞ്ജിനിയുടെ കുറിപ്പ്.

കഴിഞ്ഞ ദിവസം നടന്ന 'അമ്മ'യുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ ബലാത്സംഗ കേസിൽ പ്രതിചേർക്കപ്പെട്ട നടനും നിർമ്മാതാവുമായ വിജയ് ബാബു പങ്കെടുത്തിരുന്നു. കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് വിജയ് ബാബു യോഗത്തിന് എത്തിയത്. ആരോപണ വിധേയനായതിന് പിന്നാലെ 'അമ്മ' എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്നും വിജയ് ബാബു രാജി വച്ചു എങ്കിലും അംഘടനയിൽ അംഗത്വം ഉണ്ട്. ആ നിലയ്ക്കാണ് വാർഷിക ജനറൽ ബോഡി യോഗത്തിന് എത്തിയത്. അതേസമയം നടൻ ഷമ്മി തിലകന് യോഗത്തിൽ ക്ഷണമുണ്ടായിരുന്നില്ല. നിരന്തരമായി അച്ചടക്ക ലംഘനം നടത്തി എന്നതാണ് ഷമ്മി തിലകന് എതിരെയുള്ള ആരോപണം. ഷമ്മി തിലകനെ പുറത്താക്കാനുള്ള ആലോചനയിലാണ് സംഘടന.

Story highlights: Malayalam actress Ranjini responds in 'AMMA' - Shammy Thilakan issue

Next Story