Top

ജോജു ജോര്‍ജിന് പിറന്നാള്‍ 'മധുരം' ; പോസ്റ്റര്‍

താരത്തിന്റെ ജന്മദിനമായ ഇന്ന് നവാഗതനായ സന്‍ഫീര്‍.കെ സംവിധാനം ചെയ്യുന്ന 'പീസ്' എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ഉച്ചക്കും സന്‍ഫീറിന്റെ തന്നെ 'കള്‍ട്ട' ചിത്രത്തിന്റെ പോസ്റ്റര്‍ വൈകുന്നേരവും പുറത്തിറങ്ങും

22 Oct 2021 5:49 AM GMT
ഫിൽമി റിപ്പോർട്ടർ

ജോജു ജോര്‍ജിന് പിറന്നാള്‍ മധുരം ; പോസ്റ്റര്‍
X

ജോജു ജോര്‍ജിനെ കേന്ദ്ര കഥാപാത്രമാക്കി അഹമ്മദ് കബീര്‍ സംവിധാന ചെയ്യുന്ന 'മധുര'ത്തിന്റെ പോസ്റ്റര്‍ പുറത്ത്. താരത്തിന്റെ ജന്മദിനമായ ഇന്ന് മറ്റ് രണ്ട് ചിത്രങ്ങളുടെയും പോസ്റ്റര്‍ റലീസ് ചെയ്യും. നവാഗതനായ സന്‍ഫീര്‍.കെ സംവിധാനം ചെയ്യുന്ന 'പീസ' എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ഉച്ചക്കും സന്‍ഫീറിന്റെ തന്നെ 'കള്‍ട്ട' ചിത്രത്തിന്റെ പോസ്റ്റര്‍ വൈകുന്നേരവും പുറത്തിറങ്ങും.

ജൂണ്‍ എന്ന സിനിമക്ക് ശേഷം അഹമ്മദ് കബീര്‍ കഥയെഴുതി സംവിധാനം ചെയ്ത് ജോജു ജോര്‍ജ് അഭിനയിക്കുന്ന ചിത്രമാണ് മധുരം. അര്‍ജുന്‍ അശോകന്‍, നിഖില വിമല്‍, ഇന്ദ്രന്‍സ്, ശ്രുതി രാമചന്ദ്രന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ജോസഫ്, പൊറിഞ്ചു മറിയം ജോസ്, ചോല എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോജു ജോര്‍ജ്, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആഷിക് അമീര്‍, ഫാഹിം സഫര്‍, എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ജിതിന്‍ സ്റ്റാനിസ്‌ലാസാണ്. എഡിറ്റിങ് മഹേഷ് ബുവനെന്തു, ആര്‍ട്ട് ഡയറക്ടര്‍ ദിലീസ് നാഥ്, കോസ്റ്റും ഡിസൈന-സമീറ സനീഷ്, കോ പ്രൊഡ്യൂസര്‍ ബാദുഷ, സുരാജ്.


Next Story

Popular Stories