രതീഷ് പൊതുവാളിന്റേയും സംഘത്തിന്റേയും വിഷു കൈനീട്ടം റെഡി; 'മദനോത്സവം' മോഷൻ പോസ്റ്റർ
സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കിയാണ് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.
18 March 2023 12:06 PM GMT
ഫിൽമി റിപ്പോർട്ടർ

സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥ ഒരുക്കുന്ന പുതിയ ചിത്രം 'മദനോത്സവ'ത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രം വിഷു റിലീസായാണ് തിയേറ്ററുകളിലെത്തുന്നത്. സുധീഷ് ഗോപിനാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇ സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കിയാണ് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിതാണ് ചിത്രത്തിന്റെ നിർമാതാവ്.
സുരാജ് വെഞ്ഞാറമൂടിനും ബാബു ആന്റണിക്കുമൊപ്പം ഭാമ അരുൺ, രാജേഷ് മാധവൻ, പി.പി. കുഞ്ഞികൃഷ്ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ, ജോവൽ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ ചിത്രീകരണം കാസർകോട്, കൂർഗ്, മടികേരി എന്നീ സ്ഥലങ്ങളിലാണ് നടന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം ഷെഹ്നാദ് ജലാലും എഡിറ്റിങ്ങ് വിവേക് ഹർഷനുമാണ് നിർവ്വഹിച്ചിരിക്കുന്നത്.ക്രിയേറ്റിവ് പ്രൊഡ്യൂസർ: ജെയ്.കെ, പ്രൊഡക്ഷൻ ഡിസൈനർ: ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, പ്രൊഡക്ഷൻ കൺട്രോളർ: രഞ്ജിത് കരുണാകരൻ, ആർട്ട് ഡയറക്റ്റർ: കൃപേഷ് അയ്യപ്പൻകുട്ടി, സംഗീത സംവിധാനം : ക്രിസ്റ്റോ സേവിയർ, വസ്ത്രാലങ്കാരം: മെൽവി.ജെ, മേക്കപ്പ്: ആർ.ജി.വയനാടൻ, അസ്സോസിയേറ്റ് ഡയറക്ടർ: അഭിലാഷ് എം.യു, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻ: അറപ്പിരി വരയൻ, പി ആർ ഓ: പ്രതീഷ് ശേഖർ.
story highlights: madhanolsavam movie motion poster released