Top

'മോശമായി സ്പർശിച്ചാൽ എത്ര വേണമെങ്കിലും കിട്ടുമെന്ന് ഒരു നടനും പറഞ്ഞിട്ടില്ല'; ഓൺലൈൻ മീഡിയയിലെ 'ഞെട്ടിക്കുന്ന വെളിപ്പെടുത്തലി'നെതിരെ മാല പാർവതി

'ജീവിക്കാനായി തമ്പ് നെയിൽ എഴുതുന്നവർ, അല്പം കൂടെ വിശ്വസിക്കുന്ന തമ്പ് നെയിൽ എഴുതണം'

7 July 2022 5:59 AM GMT
ഫിൽമി റിപ്പോർട്ടർ

മോശമായി സ്പർശിച്ചാൽ എത്ര വേണമെങ്കിലും കിട്ടുമെന്ന് ഒരു നടനും പറഞ്ഞിട്ടില്ല; ഓൺലൈൻ മീഡിയയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിനെതിരെ മാല പാർവതി
X

ഓൺലൈൻ മീഡിയയിലെ വാർത്തയിൽ തെറ്റായ തലക്കെട്ട് കൊടുത്തതിനെതിരെ പ്രതികരണവുമായി മാല പാർവതി. മാല പാർവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ എന്ന തലക്കെട്ടോടെ വാർത്ത കൊടുത്ത ഒരു ഓൺലൈൻ മാധ്യമത്തിന് നേരെയാണ് താരത്തിന്റെ പ്രതികരണം. താൻ ഒരിടത്തും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിട്ടില്ല എന്നും, ജീവിക്കാനായി തമ്പ് നെയിൽ എഴുതുന്നവർ, അല്പം കൂടെ വിശ്വസിക്കുന്ന തമ്പ് നെയിൽ എഴുതണം എന്നും താരം ഫേസ്ബുക്കിൽ കുറിച്ചു.

'ആ നടൻ മോശമായി സ്പർശിച്ചു, കോമ്പ്രമൈസ് ചെയ്താൽ എത്ര വേണമെങ്കിലും കിട്ടുമെന്ന് അയാൾ പറഞ്ഞു.; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി മാല പാർവതി' എന്നായിരുന്നു തലക്കെട്ട്. എന്നാൽ മോശമായി സ്പർശിച്ചാൽ എത്ര വേണമെങ്കിലും കിട്ടുമെന്ന് ഒരു നടനും പറഞ്ഞിട്ടില്ല എന്നും ജീവിക്കാനായി തമ്പ് നെയിൽ എഴുതുന്നവർ, അല്പം കൂടെ വിശ്വസിക്കുന്ന തമ്പ് നെയിൽ എഴുതണം എന്നും താരം വ്യക്തമാക്കി.


മാല പാർവതിയുടെ ഫേസ്ബുക് കുറിപ്പ്

അച്ഛൻ മരിച്ചപ്പോൾ, ഞാൻ മരിച്ചു എന്ന് ചില ഓൺലൈൻ മീഡിയ എഴുതി. അത് എന്നെ മാത്രം ബാധിക്കുന്ന കാര്യമായിരുന്നു. എന്നാൽ മറ്റൊരു ഓൺലൈൻ മീഡിയയിൽ മറ്റൊരു തമ്പ് നെയിൽ ശ്രദ്ധയിൽപ്പെട്ടു. ഒരു നടന് നേരെയും, " ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ" ഞാൻ നടത്തിയിട്ടില്ല. മോശമായി സ്പർശിച്ചാൽ എത്ര വേണമെങ്കിലും കിട്ടുമെന്ന് ഒരു നടനും പറഞ്ഞിട്ടില്ല. എൻ്റെ ഒരു ഇൻ്റർവ്യൂ ആസ്പദമാക്കിയാണ് വാർത്ത. എന്നാൽ പറയാൻ ഒരു മസാല തലക്കെട്ട് കൈയ്യിൽ കിട്ടിയതോടെ, ഇൻ്റർവ്യൂ ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു. ഒരിക്കൽ കൂടി വ്യക്തമാക്കട്ടെ.. ഞാൻ ആരെക്കുറിച്ചും ഒന്നും പറഞ്ഞ്, ആരെയും ഞെട്ടിച്ചിട്ടില്ല. ജീവിക്കാനായി തമ്പ് നെയിൽ എഴുതുന്നവർ, അല്പം കൂടെ വിശ്വസിക്കുന്ന തമ്പ് നെയിൽ എഴുതണം.

കഴിഞ്ഞ ഫെബ്രുവരിയിലാണ് താരത്തിന് നേരെ വ്യാജ മരണവാർത്ത വന്നത്. ചില ഓൺലൈൻ മാധ്യമങ്ങളിൽ താൻ മരിച്ചെന്ന തരത്തിലുള്ള വ്യാജ വാർത്തകള്‍ വരുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് നടി മാല പാർവതി സമൂഹ മാധ്യമങ്ങളിൽ എത്തിയിരുന്നു. ഇതിനെതിരെ താരം പൊലീസിൽ പരാതിപ്പെടുകയും ചെയ്തിരുന്നു.

Story highlights: Mala Parvathy against fake news in online media

Next Story