'ചുമരുണ്ടെങ്കിലേ നല്ലൊരു ചിത്രം വരയ്ക്കാന്‍ കഴിയൂ'; ടു മെന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി എം എ നിഷാദ്
ഗള്‍ഫില്‍ ചിത്രീകരിച്ച ആദ്യ മലയാളം റോഡ് മൂവിയായ 'ടു മെന്നി'ല്‍ എം എ നിഷാദും ഇര്‍ഷാദ് അലിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
5 Aug 2022 6:25 PM GMT
ഫിൽമി റിപ്പോർട്ടർ

മലയാളത്തില്‍ ആദ്യമായി ഗള്‍ഫ് പശ്ചാത്തലത്തില്‍ കഥ പറയുന്ന റോഡ് മൂവിയായ 'ടു മെന്‍' ഇന്നാണ് റിലീസായത്. നവാഗതനായ കെ സതീഷ് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്ത സംവിധായകന് എം എ നിഷാദ് അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മ്മാതാവ് ഡാര്വിന് ക്രൂസ്, തിരക്കഥാകൃത്ത് മുഹാദ് വെമ്പായം, സംഗീത സംവിധായകന് ആനന്ദ് മധുസൂദനന്, ഛായാഗ്രഹകന് സിദ്ധാര്‍ത്ഥ് രാമസ്വാമി എന്നിവരാണ് സിനിമയിലെ യഥാര്‍ത്ഥ താരങ്ങള്‍ എന്നാണ് എം എ നിഷാദ് ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചത്.
ടു മെന്‍ എന്ന ചിത്രം ഇരു കയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്കും എം എ നിഷാദ് നന്ദി പറഞ്ഞു. 'ചുമരുണ്ടെങ്കിലേ നല്ലൊരു ചിത്രം വരയ്ക്കാന്‍ കഴിയൂ. 'ടു മെന്‍' എന്ന ചിത്രത്തിന്റെ ചുമര് നിര്‍മ്മാതാവായ ഡാര്വിന് ക്രൂസാണ്. സിനിമയെ മനേഹരമാക്കുന്നതില് ഡാര്വിന് വഹിച്ച പങ്ക് വളരെ വലുതാണ്. സംവിധായകനായ കെ സതീഷ് പറഞ്ഞ കഥയ്ക്ക് നല്ല ഭാഷ്യം നല്കി കെട്ടുറപ്പുള്ള തിരക്കഥ തയ്യാറാക്കിയത് മുഹാദ് വെമ്പായമാണ്. പ്രവാസി ജീവിതങ്ങളുടെ നേര്‍ക്കാഴ്ച്ചയാണ് തിരക്കഥയില്‍ പ്രതിഫലിച്ചത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ച ആനന്ദ് മധുസൂദനന് മനോഹരമായാണ് സംഗീതം തിട്ടപ്പെടുത്തിയത്', തമിഴില്‍ നിന്ന് മലയാളത്തിലേക്കെത്തിയ ഛായാഗ്രഹകന് സിദ്ധാര്‍ത്ഥ് രാമസ്വാമി ഒരുക്കിയ ദൃശ്യ വിരുന്നിനെയും എം എ നിഷാദ് പ്രകീര്‍ത്തിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
'ഇനി,ഞാനൊരു റിവ്യൂ ഇടട്ടെ.
ടു മെന്‍,ഇന്ന് റിലീസായി.
ഏറെ നാളത്തെ കാത്തിരുപ്പിന് ശേഷം,
സതീഷ് എന്ന നവാഗത സംവിധായകന്റെ,മുപ്പത്തൊന്ന് വര്‍ഷത്തെ,കാത്തിരിപ്പിനൊടുവില്‍,
അത് സംഭവിച്ചു.
ഇര്ഷാദലിയും ,ഞാനും പ്രധാന കഥാപാത്രങ്ങളായ,ടൂ മെന്‍,നല്ല അഭിപ്രായവും,പ്രേക്ഷക പ്രശംസയും
നേടിയെന്നറിഞ്ഞതില് ഒരുപാട് സന്തോഷമുണ്ട്...ഇര്‍ഷാദിന്റെ,സഞ്ജയ്
മേനോനേയും,എന്റെ അബൂബക്കറിനേയും,ഇരു കൈയ്യും നീട്ടി സ്വീകരിച്ച,പ്രേക്ഷകര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി...
എന്നാല്‍,ഞങ്ങളുടെ സിനിമയിലെ,
താരങ്ങള്‍ ഇവര്‍ നാല് പേരുമാണ്. ടൂ മെന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ഡാര്‍വിനും,തിരകഥാകൃത്ത് മുഹാദ് വെമ്പായവും,സംഗീത സംവിധായകന്
ആനന്ദ് മധുസൂദനനും.ഛായാഗ്രഹകന് സിദ്ധാര്‍ത്ഥ് രാമസ്വാമിയുമാണ് ഞങ്ങളുടെ താരങ്ങള്‍.
ഒരു ചുമരുണ്ടെങ്കില്‍ മാത്രമെ നല്ലൊരു
ചിത്രം വരക്കാന്‍ കഴിയൂ. ടൂ മെന്‍ എന്ന
നല്ല ചിത്രത്തിന്റെ ചുമര് ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ് ഡാര്‍വിനാണ്. ഈ സിനിമയെ മനോഹരമാക്കുന്നതില്‍ ഡാര്വിന് വഹിച്ച പങ്ക് വളരെ വലുതാണ്.
സതീഷ് പറഞ്ഞ കഥക്ക്,നല്ല സിനിമ ഭാഷ്യം നല്കി,കെട്ടുറപ്പുളള തിരക്കഥയാക്കിയത് മുഹാദാണ്. പ്രവാസം എന്താണെന്നറിവുളളവന്. ജിവിത യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്കാഴ്ച്ചകള്‍
തന്നെയായിരുന്നു,മുഹാദിന്റെ രചനയില്‍ പ്രതിഫലിച്ചത്. മുഹാദ് ടൂ മെന്നിന്റെ താരമാണ്.
ടൂ മെന്‍ കണ്ടവര്‍ ആദ്യം ചോദിച്ചത്,ഈ സിനിമയുടെ പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചത് ആരാണെന്നായിരുന്നു..
ആ ചോദ്യത്തിന്റെ ഉത്തരമാണ് ആനന്ദ്
മധുസൂദനന്. എത്ര മനോഹരമായാണ്
സംഗീതം തിട്ടപ്പെടുത്തിയത്. ആനന്ദ്
നിങ്ങളാണ് താരം.
തമിഴില്‍ നിന്നും,
മലയാളത്തിലേക്കെത്തിയ,പ്രതിഭയാണ്
ഛായാഗ്രഹകന് സിദ്ധാര്‍ത്ഥ് രാമസ്വാമി.
എന്റെ സുഹൃത്തു കൂടിയാണ് സിദ്ധാര്‍ത്ഥ്. അദ്ദേഹത്തെ ഈ സിനിമയിലേക്ക് ഞാന്‍ ക്ഷണിച്ചപ്പോള്‍
തിരക്കിനിടയിലും,ഈ സിനിമ ചെയ്യാന്‍
സമ്മതിക്കുകയും,മനോഹരമായ ഫ്രേയിമിലൂടെ ദൃശ്യ വിരുന്നു നല്കിയ
സിദ്ധാര്‍ത്ഥ് നിങ്ങള്‍ ടൂ മെന്‍ എന്ന
റോഡ് മൂവിയുടെ അവിഭാജ്യ ഘടകവും
താരവുമാണ്.
ടൂ മെന്‍ ഒരു ത്രില്ലര്‍ മൂഡിലുളള സിനിമയാണ്.
ഈ സിനിമയെ ജനകീയമാക്കിയതില്‍
ഇവര്‍ നാലു പേരുടേയും പങ്ക് വലുതാണ്.
സംവിധായകന് കെ സതീഷിന് എന്നും
അഭിമാനിക്കാം.
ഒരു നല്ല സിനിമ നല്‍കിയതിന്.'
ഗള്‍ഫില്‍ ചിത്രീകരിച്ച ആദ്യ മലയാളം റോഡ് മൂവിയായ ടു മെന്നില്‍ എം എ നിഷാദും ഇര്‍ഷാദ് അലിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രവാസിയായ ഒരു പിക്ക് അപ് ഡ്രൈവറുടേയും അയാള്‍ നേരിടുന്ന അവിചാരിത സംഭവങ്ങളുടേയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ രഞ്ജി പണിക്കര്‍, ബിനു പപ്പു, സോഹന്‍ സീനുലാല്‍, ഡോണി ഡാര്വിന്, മിഥുന് രമേഷ്, കൈലാഷ്, സുധീര്‍ കരമന, അര്‍ഫാസ്, സാദിഖ്, ലെന, അനുമോള്‍, ആര്യ തുടങ്ങിയവരും അഭിനയിക്കുന്നു. ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്വിന് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
മുഹാദ് വെമ്പായം തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശസ്ത തെന്നിന്ത്യന്‍ സിനിമാട്ടോഗ്രാഫര്‍ സിദ്ധാര്‍ത്ഥ് രാമസ്വാമിയാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ആനന്ദ് മധുസൂദനന് സംഗീതം നല്കുന്നു.എഡിറ്റിംഗ് വി സാജന്. ഡാനി ഡാര്വിന്, ഡോണി ഡാര്വിന് എന്നിവരാണ് എക്സികുട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ഡി ഗ്രൂപ്പാണ് വിതരണക്കാര്‍. ഡ്രീം ബിഗ് ഫിലിംസാണ് വിതര പങ്കാളികള്‍. പിആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് :കണ്ടന്റ് ഫാക്ടറി.
Story Highlights: MA Nishad Praises The Crew of 'Two Men' Movie