Top

'വാനം യാവും' നയന്‍താരയുടെ '02'ലെ രണ്ടാം ഗാനം പുറത്ത്

ജൂൺ പതിനേഴിന് ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും.

14 Jun 2022 2:01 AM GMT
ഫിൽമി റിപ്പോർട്ടർ

വാനം യാവും നയന്‍താരയുടെ 02ലെ രണ്ടാം ഗാനം പുറത്ത്
X

റിലീസിനൊരുങ്ങുന്ന നയൻതാരയുടെ ഏറ്റവും പുതിയ ചിത്രം '02'ലെ 'വാനം യാവും' എന്ന് തുടങ്ങുന്ന രണ്ടാം ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ പുറത്ത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പ്രദർശനത്തിനെത്തുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലറും ആദ്യ ഗാനവും ഈയിടെ പുറത്തിറങ്ങിയിരുന്നു.

വിശാൽ ചന്ദ്രശേഖർ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രദീപ് കുമാർ ആലപിച്ച വരികൾ എഴുതിയിരിക്കുന്നത് ധരൻ കെ ആർ. ജി എസ് വിഘ്നേശ് സംവിധാനം ചെയ്യുന്ന സർവൈവൽ ത്രില്ലറാണ് ചിത്രം. ഡ്രീം വാരിയേഴ്സ് പിക്ചേർസാണ് ചിത്രത്തിൻ്റെ നിർമ്മാണം.

ഒരു കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവുമാണ് ചിത്രത്തിൻ്റെ പ്രമേയം. ശ്വസിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന മകനുമായി ബസി കുടുങ്ങിപ്പോകുന്ന അമ്മ കഥാപാത്രമാണ് നയൻതാരയുടേത്. ചിത്രത്തിൽ മലയാളി താരങ്ങളായ ലെന, ജാഫർ ഇടുക്കി, റിത്വിക് എന്നിവരും അഭിനയിക്കുന്നു. പൊലീസ് വേഷത്തിലാണ് ലെന എത്തുന്നത്. ജൂൺ പതിനേഴിനാണ് '0 2' റിലീസ്. ഒടിടിയിൽ റിലീസ് ചെയ്യുന്ന മൂന്നാമത്തെ നയൻതാര ചിത്രമാണ് '0 2'.

Story highlights: Nayanthara o2 movie second lyric video released

Next Story