Top

'വ്യാജ പതിപ്പുകൾ ഒഴിവാക്കാം, കെ‌ജി‌എഫിന്റെ ഗംഭീരത തിയേറ്ററുകളിൽ ആസ്വദിക്കാം'; അഭ്യർത്ഥനയുമായി പ്രശാന്ത് നീൽ

'ദയവായി ചിത്രത്തിന്റെ വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നതും ഒഴിവാക്കണം'

13 April 2022 4:10 PM GMT
ഫിൽമി റിപ്പോർട്ടർ

വ്യാജ പതിപ്പുകൾ ഒഴിവാക്കാം, കെ‌ജി‌എഫിന്റെ ഗംഭീരത  തിയേറ്ററുകളിൽ ആസ്വദിക്കാം; അഭ്യർത്ഥനയുമായി പ്രശാന്ത് നീൽ
X

വ്യാജ പതിപ്പുകൾ പ്രദർശിപ്പിക്കരുതെന്ന അഭ്യർത്ഥനയുമായി കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ. നാളെ 'കെജിഎഫ് ചാപ്റ്റർ 2' ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുകയാണ്. ഈ അവസരത്തിലാണ് സംവിധായകന്റെ അഭ്യർത്ഥന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. നീണ്ട എട്ട് വർഷത്തെ ചോരയും നീരും കണ്ണീരും കൊണ്ടെടുത്ത ചിത്രമാണ് കെജിഎഫ് എന്നും അതുകൊണ്ട് തന്നെ ഈ ദൃശ്യാനുഭവം തിയേറ്ററിൽ തന്നെ ആസ്വദിക്കണം എന്നും സംവിധായകൻ പറയുന്നു.

കെജിഎഫ് തിയേറ്ററിൽ കാണുമ്പോൾ അത് വീഡിയോ എടുക്കുകയോ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുകയോ ചെയ്യരുത്. വ്യാജപ്പതിപ്പിനെതിരെ പോരാടുക. വ്യാജപത്തിപ്പുകളെ ഒഴിവാക്കാം. ദയവായി ചിത്രത്തിന്റെ വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നതും ഒഴിവാക്കണം എന്നും പ്രശാന്ത് സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥിച്ചു.

പ്രശാന്ത് നീലിന്റെ പോസ്റ്റ്

നീണ്ട എട്ട് വർഷത്തെ ചോരയും നീരും കണ്ണീരും കളഞ്ഞുകൊണ്ടാണ് നിങ്ങളിലേക്ക് കെജിഎഫ് എത്തിക്കുന്നത്. തിയേറ്ററിൽ നാളെ കെജിഎഫ് കാണുമ്പോൾ വീഡിയോ എടുക്കുകയോ അത് ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുകയോ ചെയ്യരുതെന്ന് ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്. കെ‌ജി‌എഫിന്റെ ഗംഭീരത നമുക്കെല്ലാവർക്കും തിയേറ്ററിൽ നിന്ന് തന്നെ അനുഭവിച്ചറിയാം. വ്യാജപതിപ്പിനെതിരെയുള്ള പോരാട്ടം ആരംഭിക്കുന്നത് നിങ്ങളിൽ നിന്നാണ്. അതുകൊണ്ട് തന്നെ ദയവായി വീഡിയോകളും ഫോട്ടോകളും എടുക്കരുത്. അവ ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നതും ഒഴിവാക്കുക.

Story highlights: 'Let's avoid Piracy and enjoy KGF's grandeur in theaters'; Prashant Neel with a request note

Next Story