Top

സംസ്ഥാന ചലച്ചിത്ര പുരസ്കാരം; മാറ്റുരയ്ക്കുന്നത് സൂപ്പർതാരങ്ങളും യുവതലമുറയും

15 May 2022 3:44 AM GMT
ഫിൽമി റിപ്പോർട്ടർ

സംസ്ഥാന ചലച്ചിത്ര പുരസ്കാരം; മാറ്റുരയ്ക്കുന്നത് സൂപ്പർതാരങ്ങളും യുവതലമുറയും
X

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനായി കടുത്തമത്സരത്തിൽ മലയാള സിനിമയിലെ മുൻനിര അഭിനേതാക്കളും യുവതലമുറയും. മമ്മൂട്ടിയുടെയും ദുൽഖർ സൽമാനും . മോഹൻലാലും പ്രണവ് മോഹൻലാലും മികച്ച നടനാകാൻ മൽസരിക്കുന്നു എന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. പുരസ്കാരത്തിന്റെ പ്രാഥമിക സ്ക്രീനിങ് അവസാനിച്ചു.

മികച്ച നടനാകാൻ സീനിയർ സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ,സുരേഷ് ഗോപി, ഇന്ദ്രൻസ് തുടങ്ങിയവർ മുതൽ ഇളമുറക്കാരനായ ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ, ഉണ്ണി മുകുന്ദൻ അടക്കമുള്ളവർ രം​ഗത്തുണ്ട്. മലയാളത്തിലെ എല്ലാ മുൻനിര നായകന്മാരുടെയും നായികമാരുടെയും ചിത്രങ്ങൾ ഒന്നിച്ചു സംസ്ഥാന ചലച്ചിത്ര അവാർഡിന് എത്തുന്നതും ഇത് ആദ്യമാണ്.

പ്രൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, ഫഹദ് ഫാസിൽ, ടൊവിനോ തോമസ്, ആസിഫ് അലി, നിവിൻ പോളി, സൗബിൻ ഷാഹിർ,സണ്ണി വെയ്ൻ, അനൂപ് മേനോൻ, ഉണ്ണി മുകുന്ദൻ, ജോജു ജോർജ്, ചെമ്പൻ വിനോദ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരുടെ ചിത്രങ്ങളും അണി നിരക്കുന്നു. നായികമാരിൽ മഞ്ജു വാര്യർ, പാർവതി തിരുവോത്ത്, അന്ന ബെൻ, മംമ്ത മോഹൻദാസ്, സുരഭി, രജീഷ വിജയൻ, നിമിഷ സജയൻ, മീന, ഉർവശി, മഞ്ജു പിള്ള, ലെന, കല്യാണി പ്രിയദർശൻ, തുടങ്ങിയവരുടെ ചിത്രങ്ങൾ മത്സരത്തിനുണ്ട് . ഇതിൽ മഞ്ജു വാര്യരുടെ മൂന്നു ചിത്രങ്ങളാണ് മത്സരത്തിനുള്ളത്.

റോജിൻ തോമസ് സംവിധാനം ചെയ്ത ഹോം,വിനീത് ശ്രീനിവാസന്റെ ഹൃദയം, ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി, ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി, ബേസിൽ ജോസഫിന്റെ മിന്നൽ മുരളി, മനു വാരിയരുടെ കുരുതി,.തനു ബാലകിന്റെ കോൾഡ് കേസ്, തുടങ്ങിയവ പ്രേക്ഷകർ ചർച്ചചെയ്തവയാണ്. ഡോ.ബിജു, ജയരാജ്,ഷെറി , മനോജ് കാന ,സിദ്ധാർഥ് ശിവ, താരാ രാമാനുജൻ തുടങ്ങിയവരുടെ സ്വതന്ത്ര സിനിമകളും ജൂറിക്ക് മുന്നിലുണ്ട്.

142 ചിത്രങ്ങളാണ് ഇത്തവണത്തെ അവാർഡ് സ്ക്രീനിങിന് ഉണ്ടായിരുന്നത്. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസയാണ് ജൂറി ചെയർമാൻ. സംവിധായകനും ചലച്ചിത്ര നിരൂപകനുമായ കെ ഗോപിനാഥൻ, പ്രമുഖ സംവിധായകൻ സുന്ദർദാസ് എന്നിവർ പ്രാഥമിക വിധിനിർണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയർമാൻമാരായിരിക്കും. ഇരുവരും അന്തിമ വിധിനിർണയ സമിതിയിലെ അംഗങ്ങളുമായിരിക്കും.

Story Highlights; Leading Actors and Young Generation of Malayalam Cinema in Tough Competition for State Film Awards

Next Story

Popular Stories