കുറുപ്പ്: 'വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കരുത്, രംഗങ്ങള്‍ പകര്‍ത്തരുത്'; പൈറസിക്കെതിരെ ഷൈന്‍ ടോം ചാക്കോ
12 Nov 2021 4:52 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കുറുപ്പ് ചിത്രത്തിന്റെ രംഗങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥനയുമായി നടന് ഷൈന്‍ ടോം ചാക്കോ. താരം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് താരം ന്ദേശം പങ്കുവെച്ചത്. പൈറസിക്കെതിരെ പോരാടാമെന്നും സിനിമയുടെ കഥയോ രംഗങ്ങളോ ലീക്ക് ചെയ്യരുത് എന്നും ഷൈന്‍ ടോം ആവശ്യപ്പെട്ടു. കുറുപ്പ് സിനിമ ഇന്ന് റിലീസ് ചെയ്ത സാഹചര്യത്തിലായിരുന്നു പ്രതികരണം.
'പെറസിയോട് നോ പറയൂ.... നമുക്ക് പൈറസിക്കെതിരെ പോരാടാം. കുറുപ്പ് സിനിമയുടെ ഇത്തരം വ്യാജ പതിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ദയവായി സിനിമാ രംഗങ്ങള്‍ പകര്‍ത്തരുത്' എന്നും ഷൈന്‍ ടോം ചാക്കോ പോസ്റ്റില്‍ കുറിച്ചു.
ഏറെ നാളെത്തെ കാത്തിരിപ്പിനൊടുവിലണ് ദുല്‍ഖര്‍ സല്മാന് നായകനായ കുറുപ്പ് തിയറ്ററില്‍ പ്രദര്‍ശനത്തിനെത്തിയത്. ശ്രീനാഥ് രാജേന്ദ്രനാണ് സംവിധായകന്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം കൂടിയാണിത്. ആഗോള തലത്തില്‍ 1500 തിയറ്റുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. കേരളത്തില്‍ മാത്രം 450 തിയറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നു. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജിതിന് കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുന്നത്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന് ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.