Top

'കുറി'; ടൈറ്റില്‍ പോസ്റ്റര്‍

കോക്കേഴ്‌സ് മീഡിയ എന്റര്‍ടൈന്‍മെന്റ്‌സാണ് സിനിമ നിര്‍മ്മിക്കുന്നത്

15 Oct 2021 10:23 AM GMT
ഫിൽമി റിപ്പോർട്ടർ

കുറി; ടൈറ്റില്‍ പോസ്റ്റര്‍
X

വിഷ്ണു ഉണ്ണികൃഷ്ണനെ പ്രധാന കഥാപാത്രമാക്കി കെ. ആര്‍. പ്രവീണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. 'കുറി'എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. കോക്കേഴ്‌സ് മീഡിയ എന്റര്‍ടൈന്‍മെന്റ്‌സാണ് സിനിമ നിര്‍മ്മിക്കുന്നത്. ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍ ടൈറ്റില്‍ പോസ്റ്റര്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചു.

സുരഭി ലക്ഷ്മി, വിഷ്ണു ഗോവിന്ദന്‍, വിനോദ് തോമസ്, സാഗര്‍ സൂര്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസാണ് സംഗീതം പകരുന്നത്. സംഭാഷണം ഒരുക്കുന്നത് ഹരിമോഹന്‍ ജി പൊയ്യയാണ്.

സന്തോഷ് സി പിള്ളൈ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് റാഷിന് അഹമ്മദ് പൊയ്യ,പ്രൊജക്റ്റ് ഡിസൈനര്‍ നോബിള്‍ ജേക്കബ് പൊയ്യ, ആര്‍ട് രാജീവ് കോവിലകം, മേക്കപ്പ് ജിതേഷ് പൊയ്യ , കോസ്‌റ്യൂംസ് സുജിത്ത് മട്ടന്നൂര്‍, സൗണ്ട് ഡിസൈന്‍ വൈശാഖ് ശോഭന്‍ & അരുണ്‍ പ്രസാദ്, കാസ്റ്റിംഗ് ശരണ്‍ എസ് എസ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ പ്രകാശ് കെ മധു, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ശിഹാബ് വെണ്ണല വി എഫ് എക്‌സ് അഭീഷ് രാജന്‍, സ്റ്റില്‍സ് സേതു അതിപ്പില്‍, ഡിസൈന്‍സ് അര്‍ജുന്‍ ജി ബി.



Next Story

Popular Stories