Top

കെജിഎഫ് താരം അവിനാഷിന് വാഹനാപകടം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാറിന് ഉണ്ടായ തകരാറല്ലതെ മറ്റൊരു പരിക്കും ഉണ്ടായില്ല

30 Jun 2022 1:38 PM GMT
ഫിൽമി റിപ്പോർട്ടർ

കെജിഎഫ് താരം അവിനാഷിന് വാഹനാപകടം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
X

പ്രശസ്ത കന്നഡ ചലച്ചിത്ര താരം ബി എസ് അവിനാഷിന് വാഹനാപകടം. താരം സഞ്ചരിച്ച കാറും ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ നിന്ന് താൻ അത്ഭുതകരമായി രക്ഷപ്പെട്ടു എന്നും പരിക്കുകളൊന്നും ഇല്ല എന്നും താരം പറഞ്ഞു. ബംഗളൂരുവില്‍ വെച്ചാണ് അദ്ദേഹത്തിന്റെ മെഴ്‌സിഡസ് ബെന്‍സ് കാര്‍ അപകടത്തില്‍പ്പെട്ടത്.

വാഹനാപകടത്തെ കുറിച്ചും രക്ഷപ്പെട്ടതിനെ കുറിച്ചുമുള്ള അനുഭവം അവിനാഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന അനുഭമായിരുന്നു ആ അപകടം എന്നും താരം കുറിച്ചു. കാറിനു ചില തകരാറുകൾ ഉണ്ടായതല്ലാതെ ഒരു പരിക്കും തനിക്ക് ഉണ്ടായിട്ടില്ല എന്നും അതിനു ദൈവത്തിനും തന്നെ സ്നേഹിക്കുന്നവർക്കും നന്ദി പറയുന്നു എന്നും അവിനാഷ് കുറിപ്പിൽ പറയുന്നു.

അവിനാഷിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്

കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെ എന്റെ ജീവിതത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന ഒരു സംഭവം ഉണ്ടായി. വളരെ ചെറിയ സമയം കൊണ്ടാണ് ചിന്തിക്കാൻ പോലും കഴിയാത്ത ആ അപകടം നടക്കുന്നത്. ജിമ്മിലേക്ക് കാർ ഓടിച്ചു പോകുകയായിരുന്നു. അനില്‍ കുംബ്ലെ സര്‍ക്കിളില്‍ വച്ചാണ് ഒരു കണ്ടെയ്നർ ചുവന്ന സിഗ്നൽ താണ്ടി എന്റെ കാറിൽ ഇടിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ എന്റെ കാറിന്റെ ബോണറ്റ് തകർന്നു. ദൈവത്തിനും എന്നെ സ്നേഹിക്കുന്നവർക്കും ഒരുപാട് നന്ദി, കാരണം കാറിന് ഉണ്ടായ തകരാറല്ലതെ മറ്റൊരു പരിക്കും എനിക്ക് ഉണ്ടായില്ല. എന്റെ കൂടെ ഈ പ്രതിസന്ധിയിൽ ഒപ്പം നിന്ന കുടുംബത്തിനും സുഹൃത്തുക്കൾക്കും പോലീസ് ഉദ്യോഗസ്ഥർക്കും ആര്‍.ടി.ഓയ്ക്കു വലിയ നന്ദി.

അപകടത്തിൽപെട്ട കാറിൽ നിന്ന് പ്രഭാത നടത്തത്തിനു വന്നവരാണ്‌ അവിനാഷിനെ പുറത്തെത്തിച്ചത്. ട്രക്ക് ഡ്രൈവറെ കുബ്ബണ്‍ പാര്‍ക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. യഷ് നായകനായ കെജിഎഫ്, കെജിഎഫ് ചാപ്റ്റര്‍ 2 എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷമാണ് അവിനാഷ് കൈകാര്യം ചെയ്തത്. ആന്‍ഡ്രൂ എന്ന കഥാപാത്രത്തേയാണ് അദ്ദേഹം അവതരിപ്പിച്ചത്.

Story highlights: KGF star Avinash had road accident

Next Story