Top

'കെജിഎഫ് ചാപ്റ്റർ 2' റെക്കോർഡ്; 5.20 കോടിയിൽ നിന്ന് 1191.24 കോടിയും കടന്ന് മുന്നോട്ട്

ഈ ആഴ്ച തന്നെ 1200 കോടിയും കടക്കും എന്നാണ് റിപ്പോർട്ട്

16 May 2022 7:03 AM GMT
ഫിൽമി റിപ്പോർട്ടർ

കെജിഎഫ് ചാപ്റ്റർ 2 റെക്കോർഡ്; 5.20 കോടിയിൽ നിന്ന് 1191.24 കോടിയും കടന്ന് മുന്നോട്ട്
X

പ്രശാന്ത് നീലിന്റെ ബ്രഹ്മാണ്ഡ ചിത്രം 'കെജിഎഫ് ചാപ്റ്റർ 2' റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴും ബോക്സോഫീസ് ഹിറ്റ്ചാർട്ടിൽ നിന്ന് താഴെയിറങ്ങാതെ കുതിക്കുകയാണ്. ചിത്രത്തിന്റെ നാലാം ആഴ്ചയിലെ ബോക്സോഫീസ് കളക്ഷൻ പുറത്തുവരുമ്പോൾ ആഗോളതലത്തിൽ ഇതുവരെ നേടിയിരിക്കുന്നത് 1191 കോടി രൂപയാണ്. ഈ ആഴ്ച തന്നെ 1200 കോടിയും കടക്കും എന്നാണ് റിപ്പോർട്ട്.

കെജിഎഫ് ചാപ്റ്റർ 2 ഒന്നാം ആഴ്ച നേടിയത് 720.31 കോടി രൂപയാണ്. രണ്ടാം ആഴ്ച 223.51 കോടി, മൂന്നാം ആഴ്ച 140.51 കോടി, നാലാം ആഴ്ച 91.26 കോടി എന്നിങ്ങനെയാണ് കണക്കുകൾ. ആദ്യ ദിവസം ചിത്രം നേടിയത് 5.20 കോടി രൂപയാണ്. രണ്ടാം ദിവസം 4.34 കോടിയും മൂന്നാം ദിവസം 6.07 കോടിയും നേടിയിരുന്നു.

ബോളിവുഡിലാണ് ചിത്രം ഏറ്റവും കൂടുതൽ കളക്ഷൻ നേടി മുന്നേറുന്നത്. ബോളിവുഡ് ചിത്രങ്ങൾക്ക് ലഭിക്കാത്ത പിന്തുണയാണ് ഹിന്ദി പതിപ്പിലൂടെ കെജിഎഫ് സ്വന്തമാക്കിയത്. ഇതും മറ്റൊരു ചരിത്ര വിജയം തന്നെയാണ്. ഒപ്പം മറ്റൊരു തെന്നിന്ത്യൻ ചിത്രത്തിനും ലഭിക്കാത്ത പിന്തുണയും സ്വീകാര്യതയുമാണ് കെജിഎഫ് സിനിമയ്ക്ക് നേടാനായത്.

Story highlights: 'KGF Chapter 2' Record; 5.20 crore to 1191.24 crore

Next Story