Top

ചാരമാണെന്ന് കരുതി ചികയാന്‍ നില്‍ക്കണ്ട കനല്‍ കെട്ടില്ലെങ്കില്‍ പൊള്ളും; 'കാവല്‍' തീയേറ്ററുകളില്‍

25 Nov 2021 5:14 AM GMT
ഫിൽമി റിപ്പോർട്ടർ

ചാരമാണെന്ന് കരുതി ചികയാന്‍ നില്‍ക്കണ്ട കനല്‍ കെട്ടില്ലെങ്കില്‍ പൊള്ളും; കാവല്‍ തീയേറ്ററുകളില്‍
X

സുരേഷ് ഗോപി കേന്ദ്രകഥാപാത്രമായ ചിത്രം 'കാവല്‍' തീയേറ്ററുകളില്‍. കേരളത്തില്‍ മാത്രം 220 സ്‌ക്രീനുകളിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം. സുരേഷ് ഗോപിക്കും കാവലിനും ആശംസയറിയിച്ച് മോഹന്‍ലാല്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റര്‍ പങ്കുവച്ചു. ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ട് കാലഘട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

നിധിന്‍ രഞ്ജി പണിക്കറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പഞ്ച് ഡയലോഗുകളും മാസ്സ് സീക്വന്‍സുമുള്ള നായക കഥാപാത്രത്തെ ഒരു ഇടവേളക്ക് ശേഷമാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. തമ്പാന്‍ എന്ന കഥാപാത്രമായാണ് താരം എത്തിയിരിക്കുന്നത്.

ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. രഞ്ജി പണിക്കരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ് തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ഛായഗ്രഹണം നിഖില്‍ എസ് പ്രവീണ്‍ നിര്‍വ്വഹിച്ചിരിക്കുന്നു. കല-ദിലീപ് നാഥ് മേക്കപ്പ്-പ്രദീപ് രംഗൻ


Next Story

Popular Stories