Top

'അപ്പോൾ നിങ്ങൾ കോടതിയിൽ പോകും അല്ലേ? '; തൈക്കുടം ബ്രിഡ്ജിന്റെ ഹർജി തള്ളിയതോടെ സോഷ്യൽ മീഡിയയിൽ വൈറലായി 'കാന്താര'യിലെ ഡയലോഗ്

വിഷയത്തിൽ അധികാരപരിധി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്.

26 Nov 2022 7:49 AM GMT
ഫിൽമി റിപ്പോർട്ടർ

അപ്പോൾ നിങ്ങൾ കോടതിയിൽ പോകും അല്ലേ? ; തൈക്കുടം ബ്രിഡ്ജിന്റെ ഹർജി തള്ളിയതോടെ സോഷ്യൽ മീഡിയയിൽ വൈറലായി കാന്താരയിലെ ഡയലോഗ്
X

'വരാഹ രൂപം' കോപ്പിയടിയാണെന്നാരോപിച്ച് തൈക്കുടം ബ്രിഡ്ജ് നൽകിയ ഹർജി തള്ളിയതൊടെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി സിനിമയിലെ ഡയലോഗ് മീം. പകർപ്പവകാശവുമായി ബന്ധപ്പെട്ട തർക്കം ആരാധകർക്കിടയിലും രണ്ട് അഭിപ്രായങ്ങൾക്ക് വഴിവച്ചിരുന്നു. ഈ സാഹചര്യത്തിൽ വന്ന വിധി വരാഹരൂപത്തെ അനുകൂലിക്കുന്ന പക്ഷത്തിന് നൽകിയ ആശ്വാസമാണ് മീമിൽ ഉള്ളത്.

'അപ്പോൾ നിങ്ങൾ കോടതിയിൽ പോകും അല്ലേ? കോടതി എന്ത് തീരുമാനിച്ചാലും വിധി പറയുന്നത് ഞാനാണ്' എന്ന ഡയലോഗ് സിനിമയുടെ പ്രധാന ഭാഗത്ത് ദൈവക്കോലം പറയുന്നതായാണ്. വരാഹ രൂപത്തെ തടയാനുള്ള തൈക്കുടത്തിന്റെ ശ്രമത്തിന് മറുപടി എന്നോണമാണ് ആരാധകരിൽ ചിലർ ഈ ഡയലോഗ് പങ്കുവക്കുന്നത്. സിനിമയിൽ വരാഹരൂപത്തിന് മാറ്റം വരുത്തി 'കാന്താര' ആമസോൺ പ്രൈമിൽ റിലീസ് ചെയ്തതോടെ ചിത്രത്തിൻ്റെ ആത്മാവ് നഷ്ടപ്പെട്ടു എന്നായിരുന്നു സോഷ്യൽ മീഡിയിലെ ആരാധകരുടെ വിലയിരുത്തൽ.


അതേസമയം പാട്ടുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. വിഷയത്തിൽ അധികാരപരിധി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് കോടതി ഇന്നലെ ഹർജി തള്ളിയത്. എന്നാൽ വരാഹരൂപവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ കോടതി പാസാക്കിയ ഇടക്കാല വിലക്ക് തുടരുകയും ചെയ്യും.

Story Highlights:

Next Story