Top

കുറുവച്ചനും വില്ലനും നേർക്കുനേർ; 'കടുവ' ലൊക്കേഷൻ ചിത്രവുമായി ഷാജി കൈലാസ്

പൃഥ്വിരാജ്, വിവേക് ഒബ്‌റോയ് എന്നിവർ മുഖാമുഖം നോക്കി നിൽക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്

25 Nov 2021 9:44 AM GMT
ഫിൽമി റിപ്പോർട്ടർ

കുറുവച്ചനും വില്ലനും നേർക്കുനേർ; കടുവ ലൊക്കേഷൻ ചിത്രവുമായി ഷാജി കൈലാസ്
X

പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രമാണ് കടുവ. സിനിമയുടെ എല്ലാ അപ്ഡേറ്റുകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ കടുവയുടെ പുതിയ ലൊക്കേഷൻ ചിത്രവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്.

പൃഥ്വിരാജ്, വിവേക് ഒബ്‌റോയ് എന്നിവർ മുഖാമുഖം നോക്കി നിൽക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. ഞാന്‍ എല്ലാത്തിനേയും ആഴത്തില്‍ നോക്കുനന് ആളാണ്. കാരണം കണ്ണിന് കാണാവുന്നതിനുമപ്പുറം ഒരുപാടുണ്ട് എന്ന കാര്യം ചെറുപ്പത്തില്‍ തന്നെ ഞാന്‍ മനസിലാക്കിയിരുന്നു,' എന്ന് ഷാജി കൈലാസ് കുറിച്ചു.

മാസ്റ്റേഴ്‌സ്, ലണ്ടന്‍ ബ്രിഡ്ജ് എന്നീ സിനിമകളുടെ രചയിതാവും ആദം ജോണിന്റെ സംവിധായകനുമായ ജിനു എബ്രാഹാമാണ് കടുവയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രം എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്.

Next Story

Popular Stories