Top

തമ്പാനും കൂട്ടരും എത്തുന്നു; 'കാവൽ' തിയേറ്റർ ലിസ്റ്റ്

നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഫാമിലി ഡ്രാമയാണ്.

24 Nov 2021 4:55 PM GMT
ഫിൽമി റിപ്പോർട്ടർ

തമ്പാനും കൂട്ടരും എത്തുന്നു; കാവൽ തിയേറ്റർ ലിസ്റ്റ്
X

സുരേഷ് ഗോപി നായകനാകുന്ന ചിത്രം കാവൽ നാളെ റിലീസ് ചെയ്യുകയാണ്. ഇപ്പോഴിതാ സിനിമയുടെ തിയേറ്റർ ലിസ്റ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു.

നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഫാമിലി ഡ്രാമയാണ്. ഗുഡ്‍വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിക്കുന്നത്. പഞ്ച് ഡയലോഗുകളും മാസ്സ് സീക്വൻസുമുള്ള നായക കഥാപാത്രത്തെ ഒരു ഇടവേളക്ക് ശേഷമാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. തമ്പാൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. രഞ്ജി പണിക്കരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂർ, ശങ്കർ രാമകൃഷ്ണൻ,ശ്രീജിത്ത് രവി, രാജേഷ് ശർമ്മ, കിച്ചു ടെല്ലസ്, കണ്ണൻ രാജൻ പി ദേവ് തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു.ഛായഗ്രഹണം നിഖിൽ എസ് പ്രവീണ്‍ നിർവ്വഹിക്കുന്നു. കല ദിലീപ് നാഥ്, മേക്കപ്പ് പ്രദീപ് രംഗനുമാണ്.


Next Story

Popular Stories