Top

'സുരേഷ് ഗോപി ഈസ് ബാക്ക്'; 'സ്‌ക്രീനെല്ലാം കാവൽ കൊണ്ടുപോയി'; പ്രേക്ഷക പ്രതികരണം

കാവൽ എല്ലാ തിയേറ്ററുകളിലും തന്നെ ഹൗസ്ഫുൾ ആണ്.

25 Nov 2021 9:32 AM GMT
ഫിൽമി റിപ്പോർട്ടർ

സുരേഷ് ഗോപി ഈസ്  ബാക്ക്; സ്‌ക്രീനെല്ലാം കാവൽ കൊണ്ടുപോയി; പ്രേക്ഷക പ്രതികരണം
X

സുരേഷ് ഗോപി നായകനായ ചിത്രം കാവൽ തിയേറ്ററുകളിൽ റിലീസ് ചെയ്തു. രാവിലെ മുതൽ കേരളത്തിലെ 14 ജില്ലകളിലും ഫാൻസ്‌ ഷോ ആരംഭിച്ചു. എല്ലാ തിയേറ്ററുകളിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്.

'സുരേഷ് ഗോപി ഈസ് ബാക്ക്', 'തമ്പാൻ തകർത്തു', വിന്റേജ് മാസ്സ് കാലത്തേക്ക് തിരിച്ചു കൊണ്ടുപോകുന്നു' എന്ന് പോകുന്നു പ്രേക്ഷകരുടെ പ്രതികരണം. കാവൽ എല്ലാ തിയേറ്ററുകളിലും തന്നെ ഹൗസ്ഫുൾ ആണ്.



നിധിന്‍ രഞ്ജി പണിക്കറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പഞ്ച് ഡയലോഗുകളും മാസ്സ് സീക്വന്‍സുമുള്ള നായക കഥാപാത്രത്തെ ഒരു ഇടവേളക്ക് ശേഷമാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. തമ്പാന്‍ എന്ന കഥാപാത്രമായാണ് താരം എത്തിയിരിക്കുന്നത്.

ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. രഞ്ജി പണിക്കരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ് തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ഛായഗ്രഹണം നിഖില്‍ എസ് പ്രവീണ്‍ നിര്‍വ്വഹിച്ചിരിക്കുന്നു. കല-ദിലീപ് നാഥ് മേക്കപ്പ്-പ്രദീപ് രംഗൻ.



Next Story

Popular Stories