Top

'കൂമൻ'; ജീത്തു ജോസഫ്- ആസിഫ് അലി ചിത്രം പ്രഖ്യാപിച്ചു

സിനിമയുടെ മോഷൻ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്.

2 Feb 2022 9:38 AM GMT
ഫിൽമി റിപ്പോർട്ടർ

കൂമൻ; ജീത്തു ജോസഫ്- ആസിഫ് അലി ചിത്രം പ്രഖ്യാപിച്ചു
X

ജീത്തു ജോസഫും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. 'കൂമൻ' എന്നാണ് സിനിമയ്ക്ക് പേര് നൽകിയിരിക്കുന്നത്. സിനിമയുടെ മോഷൻ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്.

നിലാവെളിച്ചത്തിൽ ഒരാൾ ഓടുന്നതാണ് പോസ്റ്ററിൽ ഉള്ളത്. ഒപ്പം ഒരു മൂങ്ങയേയും കാണിക്കുന്നുണ്ട്. കെ കൃഷ്ണ കുമാര്‍ തിരക്കഥയെഴുതിയ ചിത്രം അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയാണ് നിര്‍മിക്കുന്നത്.


രഞ്ജി പണിക്കർ, ബാബുരാജ് ഉൾപ്പടെയുള്ള വലയ ഒരു താരനിര തന്നെ സിനിമയുടെ ഭാഗാമാകും. ഫെബ്രുവരി 20 മുതൽ സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിക്കും. പൊള്ളാച്ചി, മറയൂർ എന്നിവിടങ്ങളായിരിക്കും പ്രധാന ലൊക്കേഷനുകൾ.

ദൃശ്യം 2വാണ് ജീത്തു ജോസഫിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.2013ൽ റിലീസ് ചെയ്ത ദൃശ്യത്തിന്റെ രണ്ടാം ഭാഗമായി ഒരുങ്ങിയ സിനിമയിൽ മോഹൻലാൽ, മീന, അൻസിബ ഹസൻ, എസ്തർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.മോഹൻലാലിനെ നായകനാക്കി 12ത്ത് മാൻ, റാം എന്നീ ചിത്രങ്ങളും ജീത്തു ജോസഫിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇരു ചിത്രങ്ങളും ത്രില്ലർ സ്വഭാവമുള്ളതാണ്.

Next Story