Top

ശക്തമായ കഥയുടെ മികച്ച വിജയം; ബോക്സോഫീസിൽ വമ്പൻ പ്രകടനവുമായി 'ജന ഗണ മന'

മൂന്ന് ദിവസങ്ങൾ കൊണ്ട് 5.15 കോടിയാണ് കേരളത്തിൽ നിന്ന് 'ജന ഗണ മന' കളക്റ്റ് ചെയ്തത്.

1 May 2022 11:20 AM GMT
ഫിൽമി റിപ്പോർട്ടർ

ശക്തമായ കഥയുടെ മികച്ച വിജയം; ബോക്സോഫീസിൽ വമ്പൻ പ്രകടനവുമായി ജന ഗണ മന
X

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം 'ജന ഗണ മന' മികച്ച പ്രതികരണമാണ് നടുന്നത്. മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം കേരളത്തിൽ നിന്ന് മാത്രമായി അഞ്ച് കോടിയിലധികം രൂപ നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

മൂന്നു ദിവസങ്ങൾ കൊണ്ട് 5.15 കോടിയാണ് കേരളത്തിൽ നിന്ന് 'ജന ഗണ മന' കളക്റ്റ് ചെയ്തത്. 4.25 കോടിയാണ് നെറ്റ്. ഷെയര്‍ 2.49 കോടി എന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ അണിയറപ്രവത്തകർ ഔദ്യോഗിക കണക്കുകൾ ഒന്നും പുറത്തുവിട്ടിട്ടില്ല.

ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രമാണ് ജന ഗണ മന. ക്വീന്‍ എന്ന ചിത്രത്തിന് ശേഷം ഡിജോ ഒരുക്കുന്ന ചിത്ര കൂടിയാണിത്. ഷാരിസ് മുഹമ്മദാണ് ചിത്രത്തിനായി തിരക്കഥ ചെയ്തിരിക്കുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറില്‍ സുപ്രിയ പൃഥ്വിരാജ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ജന ഗണ മന നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സുദീപ് ഏലമണും എഡിറ്റിംഗ് ശ്രീജിത്ത് സാരംഗുമാണ്. പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് ഓള്‍ഡ്മങ്ക്‌സ് ആണ്.

Next Story