Top

'താഴ്ത്തിക്കെട്ടാൻ എളുപ്പമാണ്, പക്ഷെ ഒരു സിനിമയുടെ പുറകിലെ അധ്വാനം മറക്കരുത്': ബീസ്റ്റിനെ കുറിച്ച് ആശിഷ് വിദ്യാർഥി

'ഒപ്പം അഭിനയിച്ചിട്ടുള്ളതിൽ, അല്ലെങ്കിൽ ജീവിതത്തിൽ തന്നെ ഞാൻ കണ്ട ഏറ്റവും ശാന്തനായ വ്യക്തിയാണ് വിജയ്'

24 April 2022 11:02 AM GMT
ഫിൽമി റിപ്പോർട്ടർ

താഴ്ത്തിക്കെട്ടാൻ എളുപ്പമാണ്, പക്ഷെ ഒരു സിനിമയുടെ പുറകിലെ അധ്വാനം മറക്കരുത്: ബീസ്റ്റിനെ കുറിച്ച് ആശിഷ് വിദ്യാർഥി
X

ഒരു സിനിമയെ താഴ്ത്തിക്കെട്ടാൻ എളുപ്പമാണ് പക്ഷെ, അതിന്റെ പുറകിലുള്ള ധാരാളം അധ്വാനങ്ങളെ തള്ളിക്കളയരുതെന്ന് നടൻ ആശിഷ് വിദ്യാർത്ഥി. വിജയ് ചിത്രങ്ങൾ വളരെ ഇഷ്ടമാണ് എന്നും അദ്ദേഹവുമായി ഒരുമിച്ച് അഞ്ച് ചിത്രങ്ങളിൽ എങ്കിലും പ്രവർത്തിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. വിജയ് പ്രൊഫഷണലായിട്ടുള്ള ആക്ടറാണ്. അദ്ദേഹം ഉച്ചത്തിൽ സംസാരിക്കുന്നത് പോലും കണ്ടിട്ടില്ലെന്നും ആശിഷ് വ്യക്തമാക്കി.

ചെന്നൈയിൽ വിജയ് ചിത്രം ബീസ്റ്റിനു വലിയ വരവേൽപ്പാണ് ലഭിച്ചത്. വിജയുടെ ചിത്രം വരുമ്പോഴേ ആളുകൾക്ക് ആവേശമാണ്. കഴിഞ്ഞ ദിവസം ചെന്നൈയിൽ വന്നപ്പോൾ ആളുകളെല്ലാം 'ബീസ്റ്റ്' മോഡിലായിരുന്നു. ആളുകൾ തിയേറ്ററിലേക്ക് തിരികെ വരുന്ന സമയമാണിത്. ബീസ്റ്റിലെ പാട്ടുകളെല്ലാം എനിക്കിഷ്ടപ്പെട്ടു എന്നും ആശിഷ് വിദ്യാർഥി കൂട്ടിച്ചേർത്തു. ഇന്ത്യാഗ്ലിറ്റ്‌സ് തമിഴിന് നൽകിയ അഭിമുഖത്തിൽ വിജയ്‌യെ കുറിച്ചും 'ബീസ്റ്റ്' ചിത്രത്തെ കുറിച്ചും താരം സംസാരിച്ചു.

ഒപ്പം അഭിനയിച്ചിട്ടുള്ളതിൽ, അല്ലെങ്കിൽ ജീവിതത്തിൽ തന്നെ ഞാൻ കണ്ട ഏറ്റവും ശാന്തനായ വ്യക്തിയാണ് വിജയ്. വിജയ് ഉച്ചത്തിൽ സംസാരിക്കുന്നത് കണ്ടിട്ടില്ല. അദ്ദേഹവുമായി കുറഞ്ഞത് അഞ്ച് സിനിമകൾ എങ്കിലും ചെയ്തിട്ടുണ്ട്. അതിൽ വിജയങ്ങളും പരാജയങ്ങളും ഉണ്ടായിട്ടുണ്ട്. പ്രൊഫഷണലായിട്ടുള്ള ആക്ടറാണ് അദ്ദേഹം. വിജയ് ചിത്രം വരുമ്പോഴേ ആളുകൾക്ക് ആവേശമാണ്. ഞാൻ കഴിഞ്ഞ ദിവസം ചെന്നൈയിൽ വരുമ്പോൾ അവിടെ ഉള്ളവർ എല്ലാവരും ഒരു 'ബീസ്റ്റ്' മോഡിലായിരുന്നു. ആളുകൾ തിയേറ്ററിലേക്ക് തിരികെ വരുന്ന സമയമാണ് ഇത്. 'ബീസ്റ്റ്' സിനിമയിലെ പാട്ടുകളെല്ലാം എനിക്കിഷ്ടപ്പെട്ടു. ഒരു ചിത്രത്തെ താഴ്ത്തിക്കെട്ടാൻ എളുപ്പമാണ്. നിങ്ങൾക്ക് ആ ചിത്രം ചിലപ്പോൾ ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല. പക്ഷെ അതിന്റെ പുറകിൽ ധാരാളം വർക്ക് നടന്നിട്ടുണ്ട്. അതിനെ ആരും തള്ളിക്കളയരുത് ആശിഷ് വിദ്യാർഥി പറഞ്ഞു.

Story highlights: 'its Easy to downgrade, but don't forget the work behind a movie': Ashish Vidyarthi about Beast

Next Story