Top

'മമ്മൂട്ടിയെയും മോഹൻലാലിനെയും പോലെ സിനിമയിൽ പൊരുതാന്‍ കഴിവുള്ളവരാണോ ഞങ്ങള്‍ എന്ന് സംശയമുണ്ട്'; പ്രഭാസ്

'ഒരുപാട് അധ്വാനം വേണം ഇവരെപ്പോലെ നിലനില്‍ക്കാന്‍. പലപ്പോഴും ഭയങ്കരമായി പൊരുതേണ്ടി വരും'

19 April 2022 2:38 PM GMT
ഫിൽമി റിപ്പോർട്ടർ

മമ്മൂട്ടിയെയും മോഹൻലാലിനെയും പോലെ സിനിമയിൽ പൊരുതാന്‍  കഴിവുള്ളവരാണോ ഞങ്ങള്‍ എന്ന് സംശയമുണ്ട്; പ്രഭാസ്
X

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലെ സിനിമയിൽ ഇത്രയും കാലം നിലനിൽക്കാൻ ഒരുപാട് അധ്വാനം വേണമെന്ന് നടൻ പ്രഭാസ്. അത്രയുമൊക്കെ സമയം തങ്ങളുടെ തലമുറയ്ക്ക് ഉണ്ടാകുമോ എന്നറിയില്ല എന്നും പ്രഭാസ് പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് മലയാള സിനിമയിലെ താര രാജാക്കന്മാരെ കുറിച്ച് താരം തുറന്നു പറഞ്ഞത്.

വര്‍ഷങ്ങള്‍ക്കിപ്പുറവും ആളുകള്‍ തന്റെ സിനിമ കാണണമെന്നാണ് ആഗ്രഹമെന്നും അത്രയും കാലം സിനിമയില്‍ നിലനില്‍ക്കാന്‍ കഴിഞ്ഞാല്‍ അത് തന്നെ വലിയ ഭാഗ്യമാണെന്നും താരം കൂട്ടിച്ചേർത്തു. പത്തുവര്‍ഷത്തേക്കെങ്കിലും സിനിമയില്‍ നിലനില്‍ക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. അതിനുള്ളില്‍ സിനിമയെ കുറിച്ച് കൂടുതല്‍ പഠിക്കാനും മനസിലാക്കാനും പറ്റും. ബാഹുബലി വരെയുള്ള കാലം ഒരൊഴുക്കായിരുന്നു. എന്നാല്‍ അതിന് ശേഷമുള്ള ഓരോ ദിവസവും ഓരോ പരീക്ഷണങ്ങളാണ് എന്നും താരം അഭിമുഖത്തിൽ പറഞ്ഞു.

മലയാള സിനിമയില്‍ മമ്മൂട്ടി സാറും മോഹന്‍ലാല്‍ സാറും ജയറാം സാറുമൊക്കെ മുപ്പതും നാല്‍പ്പതും വര്‍ഷമായി ഇന്‍ഡസ്ട്രിയില്‍ തുടരുന്നവരാണ്. ഒരുപാട് അധ്വാനം വേണം ഇവരെപ്പോലെ നിലനില്‍ക്കാന്‍. പലപ്പോഴും ഭയങ്കരമായി പൊരുതേണ്ടി വരും. ജയിക്കുക, തോല്‍ക്കുക, ഓരോ വീഴ്ചയില്‍ നിന്നും എഴുന്നേറ്റ് വീണ്ടും പൊരുതണം. അത്രയുമൊക്കെ സമയം ഞങ്ങളുടെ തലമുറയ്ക്ക് ഉണ്ടാകുമോ എന്ന് എനിക്കറിയില്ല. അവരെപ്പോലെ പൊരുതാന്‍ കഴിവുള്ളവരാണോ ഞങ്ങള്‍ എന്ന കാര്യത്തിലും സംശയമുണ്ട്. എങ്കിലും അടുത്ത പത്തുവര്‍ഷത്തേക്കെങ്കിലും സിനിമയില്‍ നിലനില്‍ക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. അതിനുള്ളില്‍ സിനിമയെ കുറിച്ച് കൂടുതല്‍ പഠിക്കാനും മനസിലാക്കാനും പറ്റും. പ്രഭാസ് പറഞ്ഞു.

ബാഹുബലി വരെയുള്ള കാലം ഒരു ഒഴുക്ക് പോലെ ആയിരുന്നു. എന്നാല്‍ അതിന് ശേഷമുള്ള ഓരോ ദിവസവും ഓരോ പരീക്ഷണങ്ങളാണ്. ശരിക്കുമൊരു പരീക്ഷണ ഘട്ടം എന്ന് പറയാം. ഇനി വരുന്ന വര്‍ഷങ്ങളില്‍ എനിക്ക് മനസിലായേക്കാം എങ്ങനെയാണ് ഒരു ഇന്ത്യന്‍ സിനിമ എന്ന് പ്രഭാസ് കൂട്ടിച്ചേർത്തു.

Story highlights: 'It is doubtful whether we are as capable of fighting in cinema as Mammootty and Mohanlal'; Prabhas

Next Story