Top

ഇന്ദ്രജിത്തിനൊപ്പം പ്രകാശ് രാജും നൈല ഉഷയും; 'കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റൽ' ഒരുങ്ങുന്നു

സനൽ ദേവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. '

27 Jun 2022 9:35 AM GMT
ഫിൽമി റിപ്പോർട്ടർ

ഇന്ദ്രജിത്തിനൊപ്പം പ്രകാശ് രാജും നൈല ഉഷയും; കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റൽ ഒരുങ്ങുന്നു
X

ഇന്ദ്രജിത്ത് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റൽ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ദ്രജിത്ത് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം ഇന്ന് മുതൽ ആരംഭിക്കും.

'കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റൽ' ഒരു ഫീൽ ഗുഡ് സിനിമയായിരിക്കും എന്നാണ് ഫസ്റ്റ് ലുക്ക് നൽകുന്ന സൂചന. നൈല ഉഷയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രകാശ് രാജും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.


സനൽ ദേവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ലൈഫ് ഓഫ് ജോസൂട്ടി', 'ദൂരം', 'കാവൽ' തുടങ്ങിയ സിനിമകളിൽ സെക്കൻഡ് യൂണിറ്റ് സംവിധായകനായി പ്രവർത്തിച്ച വ്യക്തിയാണ് സനൽ ദേവൻ.

അഭയകുമാർ വി, അനിൽ കുര്യൻ എന്നിവരാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. സന്തോഷ് ത്രിവിക്രമൻ ആണ് ചിത്രം നിർമ്മിക്കുന്നത്. രഞ്ജിൻ രാജ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

story highlights: indrajith starring kunjammini's hospital movie announ

Next Story