Top

ഐഎഫ്എഫ്കെ 2022; സുവർണ്ണ ചകോരം 'ക്ലാര സോള', രജത ചകോരം 'കാമില കംസ് ഔട്ട് ടുനൈറ്റ്'

തമിഴ് ചിത്രമായ പെബിൾസ് ചിത്രത്തിന് വിനോദ് രാജ് കൂഴങ്കലിന് പ്രത്യേക പുരസ്‌ക്കാരവും ലഭിച്ചു

25 March 2022 2:49 PM GMT
ഫിൽമി റിപ്പോർട്ടർ

ഐഎഫ്എഫ്കെ 2022; സുവർണ്ണ ചകോരം ക്ലാര സോള, രജത ചകോരം കാമില കംസ് ഔട്ട് ടുനൈറ്റ്
X

26ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയിറങ്ങുമ്പോൾ ഇത്തവണത്തെ മികച്ച ചിത്രത്തിനുള്ള സുവർണ്ണ ചകോരം നതാലി അൽവാരേസ് മെസെൻ സംവിധാനം ചെയ്ത 'ക്‌ളാര സോള'യ്ക്ക്. മികച്ച സംവിധായകനുള്ള രജത ചകോരം ഇനെസ് മരിയ ബാരിയോനുയെവോ 'കാമില കംസ് ഔട്ട് ടുനൈറ്റ്', തമിഴ് ചിത്രമായ പെബിൾസ് ചിത്രത്തിന് വിനോദ് രാജ് കൂഴങ്കലിന് പ്രത്യേക പുരസ്‌ക്കാരവും ലഭിച്ചു. പുരുഷാധിപത്യ സാമൂഹിക വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടമാണ് 'ക്‌ളാര സോള'യുടെ പ്രമേയം. മികച്ച നവാഗത സംവിധായകനുള്ള രജതചകോരവും നതാലി അൽവാരെസിനാണ്.

ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്.എഫ്എസ്.എ. കെ.ആര്‍ മോഹനന്‍ പുരസ്‌കാരത്തിന് പ്രഭാഷ് ചന്ദ്ര സംവിധാനം ചെയ്ത ഐ ആം നോട്ട് ദി റിവർ, മലയാള ചിത്രമായ താര രാമാനുജന്റെ നിഷിദ്ധോയും തെരെഞ്ഞെടുക്കപ്പെട്ടു. നെറ്റ് പാക്ക് ഫിലിം ടി പാക്ക് വിനോദ് രാജിന്റെ കൂഴങ്കാൽ (പെബിൾസ്). 'കൂഴങ്കാലി'ന് നെറ്റ് പാക് പുരസ്‌കാരം കൂടാതെ പ്രേക്ഷകപ്രീതി നേടിയ ചിത്രം, രാജ്യാന്തര മത്സര വിഭാഗത്തിൽ ജൂറി പുരസ്‌ക്കാരവും ലഭിച്ചു. മികച്ച ഏഷ്യൻ ചിത്രത്തിനുള്ള ഫിപ്രസി രാജ്യാന്തര പുരസ്‌കാരത്തിന് ദിനാ അമർ സംവിധാനം ചെയ്ത 'യു റീസെമ്പിൾ മി' തെരഞ്ഞെടുക്കപ്പെട്ടു . ഈ വിഭാഗത്തിലെ മികച്ച മലയാള ചിത്രം കൃഷന്ദ് സംവിധാനം ചെയ്ത ആവാസ വ്യൂഹമാണ്. രാജ്യാന്തര മത്സര വിഭാഗത്തിലെ ചിത്രങ്ങളിൽ മികച്ച പ്രകടനത്തിനുള്ള പ്രത്യേക പരാമർശത്തിനു കാമില കംസ് ഔട്ട് ടുനൈറ്റിലെ അഭിനേത്രി നീന ഡിയംബ്രൗസ്കി അർഹയായി. ഇസ്രയേൽ ചിത്രം 'ലെറ്റ് ഇറ്റ് മി മോർണിംഗും' ജൂറിയുടെ പ്രത്യേക പരാമർശം നേടി.

മലയാളത്തിൽ നവതരംഗം തീർത്ത ചിത്രം 'സ്വയംവര'ത്തിന് അൻപത് വർഷം തികയുന്നതിന്റെ ഭാഗമായി മലയാള സിനിമയുടെ ഇതിഹാസമായ അടൂർ ഗോപാലകൃഷ്‌ണനെ ഐഎഫ്എഫ്കെ വേദി ആദരിച്ചു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ 5:30ഓടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ധനമന്ത്രി കെഎൻ ബാല​ഗോപാൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എഴുത്തുകാരൻ ടി. എൻ പത്മനാഭൻ വിശിഷ്ടാതിയായി. ഐഎഫ്എഫ്കെയുടെ ഉദ്ഘാടന ദിവസം ഭാവനയ്ക്ക് നൽകിയ സ്വീകരണത്തെ കുറിച്ചും പ്രശംസിച്ചു.

ഇത്തവണത്തെ ചലച്ചിത്ര മേള ഇതുവരെയുള്ള മേളകളെക്കാളും വ്യത്യസ്തമാണ്. അത് മേളയിൽ പ്രദർശിപ്പിച്ച ചലച്ചിത്രങ്ങളിൽ ഭൂരിഭാഗവും സ്ത്രീകളുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രം എന്നത് കൊണ്ട് മാത്രമല്ല. ഐഎഫ്എഫ്കെയുടെ ഉദ്ഘാടന ദിവസം ഭാവനയ്ക്ക് നൽകിയ സ്വീകരണമാണ് എന്ന് ടി. പത്മനാഭൻ വേദിയിൽ പറഞ്ഞു. ഇവിടെ ഉണ്ടായിരുന്ന കാണികൾക്കും ലോകമെമ്പാടുമുള്ള കാണികൾക്കും അത്ഭുതമായിരുന്നു അത്. നിലക്കാത്ത കരഘോഷത്തോടെ അവർക്ക് ലഭിച്ച സ്വാഗതം കൊണ്ടുമാത്രമാണ് ഇക്കൊല്ലത്തെ ചലച്ചിത്രമേള മറ്റെല്ലാ മേളയെക്കാളും മികച്ചതാകുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദിഖിയാണ് മുഖ്യാതിഥിയായി എത്തിയത്. താരത്തിന് ടി എൻ ബാലഗോപാൽ സ്നേഹോപഹാരം നൽകി ആദരിച്ചു.

Story highlights: iffk 2022; suvarna chakoram clara sola, rajatha chakoram camila comes out tonight

Next Story