Top

'ഞങ്ങളുടെ ജീവിതം ഇങ്ങനെയല്ല': സാസ്‌കാരിക വകുപ്പ് മന്ത്രിക്ക് നിവേദനം നൽകാനൊരുങ്ങി ഇടുക്കി 'ചുരുളി' നിവാസികൾ

സിനിമയിൽ ചിത്രീകരിച്ചതുപോലെയല്ല തങ്ങളുടെ ജീവിതമെന്നും മലയോര കർഷകരെ മൊത്തം അപമാനിക്കുന്നതാണ് സിനിമയെന്നും നാട്ടുകാർ ആരോപിക്കുന്നു

24 Nov 2021 10:51 AM GMT
ഫിൽമി റിപ്പോർട്ടർ

ഞങ്ങളുടെ ജീവിതം ഇങ്ങനെയല്ല: സാസ്‌കാരിക വകുപ്പ് മന്ത്രിക്ക് നിവേദനം നൽകാനൊരുങ്ങി ഇടുക്കി ചുരുളി നിവാസികൾ
X

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‌ചുരുളിയിലെ തെറിവിളികളെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുമ്പോൾ സിനിമക്കെതിരെ സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് നിവേദനം നൽകാനൊരുങ്ങി ഇടുക്കി ജില്ലയിലെ ചുരുളി നിവാസികൾ. സിനിമയിൽ ചിത്രീകരിച്ചതുപോലെയല്ല തങ്ങളുടെ ജീവിതമെന്നും മലയോര കർഷകരെ മൊത്തം അപമാനിക്കുന്നതാണ് സിനിമയെന്നും നാട്ടുകാർ ആരോപിക്കുന്നു.

ഒരു മദ്യശാല പോലും ഇല്ലാത്ത ചുരുളി ഗ്രാമത്തിന്റെ മുഖഛായക്ക് കളങ്കം വരുത്തുന്ന രീതിയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രം റിലീസായതിന് പിന്നാലെ വിവാദങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ ഇതാണോ ചുരുളിയുടെ സംസ്‌കാരമെന്ന് മറ്റു നാട്ടിലുള്ളവരും വിദേശത്തുള്ളവരും ചോദിച്ചു തുടങ്ങിയെന്ന് ഗ്രാമവാസികൾ പറയുന്നു.

ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിൽപ്പെട്ട ചുരുളി സിനിമയിലെ ചുരുളിയിൽ നിന്ന് ഏറെ വ്യത്യസ്ഥമാണ്. സിനിമയിലെ ചരുളിയിലെ പോലെ കള്ളുഷാപ്പോ, വാറ്റോ, അസഭ്യം പറയുന്ന സംസ്കാരമോ, ദുരൂഹത നിറഞ്ഞ കുറ്റവാളികളോ ഒന്നും അവിടില്ല, എന്തിനേറെ പറയുന്നു ജനസംഖ്യയുടെ കാര്യത്തിൽ പോലും യഥാർത്ഥ ചുരുളി ഏറെ മുന്നിലാണ്.

ചരിത്ര പ്രധാനമായ കുടിയേറ്റ കർഷകരുടെ ഭൂമിയാണ് യഥാർത്ഥ ചുരുളി. 1960കളിൽ കുടിയേറിയ കർഷകരെ ഒഴിപ്പിക്കാൻ അന്നത്തെ സർക്കാർ ശ്രമിച്ചിരുന്നു. കർഷകരെ ഒഴിപ്പിക്കാൻ അന്ന് പൊലീസ് നടപടിയുണ്ടായി. അന്ന് കർഷകർ ഒറ്റക്കെട്ടായ നടത്തിയ നിരാഹാര സമരത്തിന് മുന്നിൽ സർക്കാർ മുട്ടുമുടക്കി. ആരും കുടിയിറക്കപ്പെട്ടില്ല. അങ്ങനെയാണ് ഇന്നത്തെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ചുരുളിയുണ്ടാവുന്നത്.

Next Story

Popular Stories