Top

'ഇടവേള ബാബുവിന്‍റെ 'ക്ലബ്' പരാമർശം ശരിയായ രീതിയല്ല, 'അമ്മ'യിൽ നിന്ന് രാജിവെച്ചത് നന്നായെന്ന് ഇതൊക്കെ കാണുമ്പോൾ തോന്നുന്നു'; ഹരീഷ് പേരടി

'ഞാൻ എടുത്ത നിലപാട് വളരെ കൃത്യമാണ്, ഒരു പുരോഗമന സമൂഹത്തിന് നൽകുന്ന വലിയൊരു സന്ദേശമാണ് ഈ രാജി'

28 Jun 2022 6:14 AM GMT
ഫിൽമി റിപ്പോർട്ടർ

ഇടവേള ബാബുവിന്‍റെ ക്ലബ് പരാമർശം ശരിയായ രീതിയല്ല, അമ്മയിൽ നിന്ന് രാജിവെച്ചത് നന്നായെന്ന് ഇതൊക്കെ കാണുമ്പോൾ തോന്നുന്നു; ഹരീഷ് പേരടി
X

'അമ്മ' ക്ലബാണെന്ന ഇടവേള ബാബുവിന്‍റെ പരാമർശത്തിനെതിരെ വിമർശനവുമായി നടൻ ഹരീഷ് പേരടി. ക്ലബാണ് അമ്മയെന്ന പരാമർശം ശരിയായ രീതിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സമീപനങ്ങള്‍ 'അമ്മ' സ്വീകരിക്കുന്നതുകൊണ്ടാണ് സംഘടനയിൽ നിന്ന് രാജിവെച്ചത് എന്നും താരം മാധ്യമങ്ങളോട് പറഞ്ഞു. കാലം മാറുന്നതനുസരിച്ച് സംഘടനയിൽ മാറ്റങ്ങൾ ഉണ്ടാകും. അത് പുതിയ കുട്ടികൾ കൊണ്ടുവരും. 'അമ്മ'യിലെ കഴിഞ്ഞ ദിവസത്തെ മീറ്റിംഗ് ഒക്കെ കാണുമ്പോൾ സംഘടനയിൽ നിന്ന് രാജിവെച്ചത് എന്തുകൊണ്ടും നന്നായി എന്ന് തോന്നുന്നു എന്നും ഹരീഷ് പേരടി അഭിപ്രായപ്പെട്ടു.

വിജയ് ബാബു സംഘടനയുടെ ജനറല്‍ ബോഡി യോഗത്തിൽ പങ്കെടുത്തതിനെ കുറിച്ചും ഹരീഷ് പേരടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. 'സമൂഹത്തിന് എന്ത് സന്ദേശമാണ് ഇതുകൊണ്ട് നൽകുന്നത് എന്ന് അതിന്റെ നേതൃത്വത്തിൽ ഇരിക്കുന്നവരാണ് ചിന്തിക്കേണ്ടതും ചർച്ച ചെയ്യേണ്ടതുമാണ്. അതൊന്നും സമൂഹത്തിന് നല്ല സന്ദേശമല്ല കൊടുക്കുന്നതെന്നും' താരം ചൂണ്ടിക്കാണിച്ചു.

ഹരീഷ് പേരടിയുടെ വാക്കുകൾ

'അമ്മ' ക്ലബ് ആണ് എന്നുള്ള പറച്ചിൽ ശരിയായ രീതിയല്ല, എന്ത് തന്നെയായാലും. അത്തരം നിലപാടുകൾ അവർ സ്വീകരിക്കുന്നതുകൊണ്ടാണ് സംഘടനയിൽ നിന്ന് രാജിവെച്ച് പോരേണ്ടി വന്നത്. രാജിവെച്ച് പോയി കഴിഞ്ഞ സ്ഥിതിക്ക് ഇനി ആ സംഘടനയെ കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെ കുറിച്ചും സംസാരിക്കേണ്ട ആവശ്യമില്ല. സംഘടനയിൽ മാറ്റങ്ങൾ കൊണ്ടുവരണം. പുതിയ കുട്ടികൾ അത് കൊണ്ടുവരികയും ചെയ്യും.

വിജയ് ബാബു സംഘടനയുടെ യോഗത്തിൽ വന്നത് സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നത് എന്ന് അതിന്റെ നേതൃത്വത്തിൽ ഇരിക്കുന്നവരാണ് ചിന്തിക്കേണ്ടതും, ചർച്ച ചെയ്യേണ്ടതും. ഇതൊന്നും വ്യക്തിപരമായ തർക്കങ്ങളോ വാദങ്ങളോ അല്ല. മാറ്റങ്ങൾ വരുമ്പോഴാണ് മനുഷ്യർ കൂടിച്ചേരുകയും ഒന്നിച്ചുപോകുകയും ചെയ്യുന്നത്. ഈ മീറ്റിംഗ് ഒക്കെ കാണുമ്പോൾ 'അമ്മ'യിൽ നിന്ന് രാജിവെച്ചത് എന്തുകൊണ്ടും നല്ലതായി എന്ന് തോന്നുന്നുണ്ട്. ഞാൻ എടുത്ത നിലപാട് വളരെ കൃത്യമാണ്, ഒരു പുരോഗമന സമൂഹത്തിന് നൽകുന്ന വലിയൊരു സന്ദേശമാണ് എന്നാണ് ഈ രാജി കൊണ്ട് ഞാൻ കരുതുന്നത്.

Story highlights:'Idavela Babu's reference 'AMMA' is a Club' is not correct, it was a good decision to resign from' AMMA ''; Harish Peradi

Next Story