Top

'നേരെ ചൊവ്വേ ഉത്തരവാദിത്വം നിർവഹിക്കാൻ സാധിക്കില്ല എന്ന് തോന്നിയത് കൊണ്ടാണ് രാജി'; മാല പാർവതി

'പത്രക്കുറിപ്പിൽ അദ്ദേഹം സ്വമേധയാ രാജിവച്ചു എന്നാണ് കാണുന്നത്. 'അമ്മ' ആവിശ്യപ്പെട്ടെന്നോ ഒന്നും അതിൽ ഇല്ല'

2 May 2022 5:06 AM GMT
ഫിൽമി റിപ്പോർട്ടർ

നേരെ ചൊവ്വേ ഉത്തരവാദിത്വം നിർവഹിക്കാൻ സാധിക്കില്ല എന്ന് തോന്നിയത് കൊണ്ടാണ് രാജി; മാല പാർവതി
X

ഐസിസിയുടെ സ്ഥാനത്തിരുന്നു കൊണ്ട് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ് വിജയ് ബാബുവിന്റെ കാര്യത്തിൽ ഉണ്ടായത് എന്ന് മാല പാർവതി. ഉത്തരവാദിത്വം 'നേരെ ചൊവ്വേ ഉത്തരവാദിത്വം നിർവഹിക്കാൻ സാധിക്കില്ല എന്ന് തോന്നിയത് കൊണ്ടാണ് എന്റെ രാജി'; മാല പാർവതി പറഞ്ഞു. വിജയ് ബാബു ഇരയുടെ പേര് പറഞ്ഞു എന്ന് പറയുന്നത് നിയമ ലംഘനമാണ് എന്നും അതറിഞ്ഞപ്പോൾ തന്നെ അദ്ദേഹത്തിനതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നും മാല പാർവതി റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു.

പത്രക്കുറിപ്പിൽ അദ്ദേഹം സ്വമേധയാ രാജിവച്ചു എന്നാണ് കാണുന്നത്. 'അമ്മ' ആവിശ്യപ്പെട്ടെന്നോ ഒന്നും അതിൽ ഇല്ല. ഞാൻ ഇപ്പോൾ ഇരിക്കുന്ന ഐസിസിയുടെ ഒരു സ്ഥാനത്ത് ഇരുന്നുകൊണ്ട് എനിക്ക് അത് അംഗീകരിക്കാൻ സാധിക്കില്ല എന്നും മാല പാർവതി പറഞ്ഞു.

മാല പാർവതി പറഞ്ഞത്

ഐസിസിയിലെ ഒരു അംഗമായിരിക്കുമ്പോൾ നിയമപരമായി വലിയ കാര്യങ്ങൾ നമ്മൾ ചെയ്യേണ്ടതുണ്ട്. അത് വലിയ ഒരു ഉത്തരവാദിത്തം കൂടിയാണ്. ഐസിസി ഒരു സ്വയംഭരണ സ്വഭാവമുള്ള ഒന്നാണ്. അതുകൊണ്ട് വിജയ് ബാബുവിന്റെ വിഷയത്തിൽ ആണും പെണ്ണും തമ്മിലുള്ള വിഷയവുമല്ല ഉണ്ടാകുന്നത്. ഇവിടെ ഒരു പരാതി വന്നു. പരാതി അംഗീകരിക്കുന്നതൊക്കെ മനസിലാകും. പക്ഷെ നമ്മുടെ മുന്നിൽ പരാതിയില്ല എന്നൊക്കെ പറയായുമ്പോൾ തന്നെ അദ്ദേഹം ഇരയുടെ പേര് പറഞ്ഞു എന്ന് പറയുന്നത് നിയമ ലംഘനമാണ്. ഇത് ഞങ്ങൾ അറിഞ്ഞപ്പോൾ തന്നെ ഐസിസി കൂടി. അദ്ദേഹത്തിനതിരെ നടപടി സ്വീകരിക്കണമെന്ന് പറഞ്ഞു. പക്ഷെ അതിനു ശേഷം ഞങ്ങളോട് പറഞ്ഞിരുന്നത് അദ്ദേഹവുമായി ബന്ധപ്പെടാൻ വഴിയില്ല എന്നാണ്. എന്നിരുന്നാലും കത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കാമെന്ന് പറഞ്ഞിരുന്നു.

അതിനു ശേഷം പിന്നെ കാണുന്നത് 'അമ്മ' യുടെ കുറിപ്പാണ്. പത്രക്കുറിപ്പിൽ അദ്ദേഹം സ്വമേധയാ രാജിവച്ചു എന്നാണ് കാണുന്നത്. 'അമ്മ' ആവിശ്യപ്പെട്ടെന്നോ ഒന്നും അതിൽ ഇല്ല. ഞാൻ ഇപ്പോൾ ഇരിക്കുന്ന ഐസിസിയുടെ ഒരു സ്ഥാനത്ത് ഇരുന്നുകൊണ്ട് എനിക്ക് അത് അംഗീകരിക്കാൻ സാധിക്കില്ല. ആ ഉത്തരവാദിത്വം നേരെ ചൊവ്വേ നിർവഹിക്കാൻ സാധിക്കില്ല എന്ന് തോന്നിയത് കൊണ്ടാണ് രാജി വെക്കുന്നത്.

Story highlights: 'I resigned because I felt I could not take responsibility for ICC'; Maala Parvathi

Next Story