Top

'ചെറിയ പെൺകുട്ടികൾക്കൊപ്പം റൊമാൻസ് അഭിനയിക്കാൻ എനിക്കാകില്ല'; മാധവൻ

പുതിയ ചിത്രത്തിന്റെ പ്രൊമോഷനായി കൊൽക്കത്തയിൽ എത്തിയതായിരുന്നു അദ്ദേഹം.

28 Jun 2022 3:49 AM GMT
ഫിൽമി റിപ്പോർട്ടർ

ചെറിയ പെൺകുട്ടികൾക്കൊപ്പം റൊമാൻസ് അഭിനയിക്കാൻ എനിക്കാകില്ല; മാധവൻ
X

ചെറിയ പെൺകുട്ടികൾക്കൊപ്പം സ്ക്രീനിൽ റൊമാൻസ് അഭിനയിക്കൻ ഇനി തനിക്കാകില്ല എന്ന് മാധവൻ. ആർ മാധവൻ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച് അഭിനയിക്കുന്ന "റോക്കറ്ററി ദി നമ്പി ഇഫക്ടിന്റെ' പ്രമോഷനായി കൊൽക്കത്തയിൽ എത്തിയപ്പോഴായിരുന്നു നടന്റെ പ്രതികരണം.

"എന്റെ പ്രായത്തിന് അനുസരിച്ചുള്ള സ്ക്രിപ്റ്റ് ലഭിക്കണം. ഇനി സ്ക്രീനിൽ ചെറിയ പെൺകുട്ടിക്കൊപ്പം റൊമാൻസ് ചെയ്യാൻ സാധിക്കില്ല." രഹ്ന ഹേ തേരേ ദിൽ മേ, തനു വെഡ്സ് മനു റിട്ടേൺസ് പോലുള്ള ചിത്രങ്ങൾ ഇനി എപ്പോഴാണ് കാണാനാകുക എന്ന ചോദ്യത്തിനായിരുന്നു നടന്റെ മറുപടി.

ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്റെ ജീവിതം ആപ്ദമാക്കിയൊരുങ്ങുന്ന ചിത്രമാണ് 'റോക്കട്രി ദ നമ്പി എഫക്റ്റ്'. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തമിഴ്, അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് എന്നീ ഭാഷകളിലാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. മാധവനൊപ്പം രവി രാഘവേന്ദ്ര, സിമ്രാൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. സൂര്യയും ഷാരൂഖ് ഖാനും കാമിയോ റോളിൽ എത്തുന്ന ചിത്രം 75-മത് കാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുകയും മികച്ച പ്രതികരണം നേടുകയും ചെയ്തിരുന്നു.

'വെള്ളം' സിനിമയുടെ സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്റെ സഹസംവിധാകനാണ്. ആര്‍ മാധവന്റെ ട്രൈ കളര്‍ ഫിലിംസിന്റെയും ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചര്‍സിന്റെയും ബാനറിലാണ് 'റോക്കട്രി ദി നമ്പി എഫക്റ്റ്' നിര്‍മ്മിച്ചിരിക്കുന്നത്.

Story highlights: I can't romance a young girl on screen anymore, says R Madhavan

Next Story