Top

'ഞാൻ മരിച്ചിട്ടില്ല, ജീവിച്ചിരിപ്പുണ്ട്'; മിയ ഖലീഫ

ഇതിനു മുൻപും മിയ ഖലീഫ മരിച്ചു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിട്ടുണ്ട്

1 Feb 2022 11:22 AM GMT
ഫിൽമി റിപ്പോർട്ടർ

ഞാൻ മരിച്ചിട്ടില്ല, ജീവിച്ചിരിപ്പുണ്ട്; മിയ ഖലീഫ
X

'മിയ ഖലീഫയുടെ ഓർമയിൽ' എന്ന ക്യാപ്ഷനിൽ പ്രചരിക്കുന്ന വാർത്തയ്ക്ക് പ്രതികരണമായി താരത്തിന്റെ ട്വീറ്റ്. സോഷ്യൽ മീഡിയയിൽ മിയ ഖലീഫയുടെ അക്കൗണ്ടിൽ കണ്ട പോസ്റ്റിൽ നിന്നാണ് തെറ്റിദ്ധാരണ പടർന്നിരിക്കുന്നത്. പോസ്റ്റിനു താഴെ ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള കമന്റുകൾ പ്രത്യക്ഷപ്പെട്ടതോടെയാണ് മിയയുടെ പ്രതികരണം.

'ഞാൻ മരിച്ചിട്ടില്ല' എന്ന് പറഞ്ഞുകൊണ്ട് തമാശ രൂപേണ ഒരു സിനിമയിലെ ട്രോൾ ചിത്രവും താരം പങ്കുവച്ചു. ഇതിനു മുൻപും മിയ ഖലീഫ മരിച്ചു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിട്ടുണ്ട്. 2020 ജൂണിലായിരുന്നു ആ സംഭവം. അന്നും താരം ഇതേ വിശദീകരണവുമായി എത്തിയിരുന്നു.

'മിയ ഖലീഫയുടെ ഓർമയിൽ അവരെ സ്നേഹിക്കുന്നവർ പ്രൊഫൈൽ സന്ദർശിക്കുകയും ജീവിതം ആസ്വദിക്കുകയും ചെയ്യുന്നു.' എന്നതായിരുന്നു പോസ്റ്റ്. എന്നാൽ ഈ പോസ്റ്റ് കൃത്യമായി വായിക്കാത്തതുകൊണ്ടാണ് എന്നും ഫോട്ടോയും ക്യാപ്ഷനും മാത്രം ശ്രദ്ധിച്ചവരാണ് മിയക്ക് ആദരാഞ്ജലികളുമായി എത്തിയത് എന്നും പറയുന്നു.

Next Story