Top

ദുൽഖറിന്റെ 'ഹേയ് സിനാമിക'; ആദ്യ ഗാനം 14ന്

സിനിമ 2022 ഫെബ്രുവരി 25ന് തീയേറ്ററുകളിലെത്തും

12 Jan 2022 7:12 AM GMT
ഫിൽമി റിപ്പോർട്ടർ

ദുൽഖറിന്റെ ഹേയ് സിനാമിക; ആദ്യ ഗാനം 14ന്
X

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ ചിത്രം 'ഹേയ് സിനാമിക'യുടെ ആദ്യ ഗാനം ജനുവരി 14ന്. താരം തന്നെയാണ് ഈ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ''ഭയത്തോടെ ജീവിക്കുന്ന ജീവിതം ഒരു ജീവിതമല്ല... ഭയരഹിതരായിരിക്കേണ്ട സമയമാണ് ഇത്'' എന്ന് കുറിച്ചുകൊണ്ടാണ് ദുൽഖുർ പോസ്റ്റർ പങ്കുവച്ചത്.

ചിത്രത്തിൽ യാസന്‍ എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ എത്തുന്നത്. സിനിമ 2022 ഫെബ്രുവരി 25ന് തീയേറ്ററുകളിലെത്തും.ബൃന്ദ ഗോപാലാണ് ചിത്രത്തിന്റെ സംവിധാനം. തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാളും അദിതിറാവുവും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും.

ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്, കഥ, തിരക്കഥ, സംഭാഷണം, വരികള്‍ എന്നിവ ചെയ്യുന്നത് മധന്‍ കാര്‍ക്കിയാണ്. ജിയോ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Next Story