Top

ആരാധകൻ്റെ ചോദ്യത്തിന് മറുപടി അറിയിച്ച് കൈതി നിർമ്മാതാവ്: ചിത്രീകരണം തുടങ്ങാൻ 'കൈതി 2'

2019ൽ 'കൈതി' ആയിരുന്നു റിലീസ് ചെയ്തത്.

13 Jun 2022 4:05 AM GMT
ഫിൽമി റിപ്പോർട്ടർ

ആരാധകൻ്റെ ചോദ്യത്തിന് മറുപടി അറിയിച്ച് കൈതി നിർമ്മാതാവ്: ചിത്രീകരണം തുടങ്ങാൻ കൈതി 2
X

'കൈതി 2'ൻ്റെ ചിത്രീകരണം ആരംഭിക്കാനിരിക്കുന്നു എന്ന് നിർമ്മാതാവ് എസ് ആർ പ്രഭു. സംവിധായകൻ ലോകേഷ് കനകരാജിൻ്റെ അടുത്ത ചിത്രം ദളപതി 67ന് ശേഷം 'കൈതി 2' ആരംഭിക്കുമെന്നാണ് ചിത്രത്തിൻ്റെ നിർമ്മാതാവ് പ്രതികരിച്ചത്. ട്വിറ്ററിൽ ഒരു ആരാധകൻ്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. രണ്ടാം ഭാഗത്തിൽ കൂടുതൽ പ്രതീക്ഷ അർപ്പിക്കാം എന്നു കൂടി പ്രഭു കൂട്ടിച്ചേർത്തു.

ഏറെ പ്രേക്ഷക പ്രശംസ നേടിയ കൈതി 2019ൽ ആയിരുന്നു റിലീസ് ചെയ്തത്. ശേഷം ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സൂചനകളും നിർമ്മാതാക്കൾ നൽകിയിരുന്നു. കൈതി 2 പൂർത്തിയാക്കൻ മുപ്പത് ദിവസത്തെ ഡേറ്റാണ് ലോകേഷ് തന്നോട് ചോദിച്ചതെന്ന് നടൻ കാർത്തി ഒരു പത്ര സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതുകൂടി ചേർന്ന് വലിയ ആകാംഷയിലും പ്രതീക്ഷയിലുമായിരുന്നു ആരാധകർ. ഇതിനിടെയാണ് ലോകേഷ് വിക്രം പ്രഖ്യാപിച്ചത്.

കൈതി 2, വിക്രം എന്നിവ പരസ്പരം ബന്ധപ്പെട്ട് നടക്കുന്ന കഥകളാണ്, അതിനാൽ വിക്രമിൽ സൂര്യ അവതരിപ്പിച്ച റോളക്സ് പോലുള്ള പുതിയ കഥാപാത്രങ്ങൾ കൈതി 2ൽ ഉണ്ടാകുമോ എന്ന് വ്യക്തമല്ല. ഡില്ലിയുടെ ഭൂതകാലത്തെ ചുറ്റിപ്പറ്റിയാകും കൈതിയുടെ രണ്ടാം ഭാഗം എന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ സംവിധായകൻ ലോകേഷ് കനകരാജ് പറഞ്ഞിരുന്നു. ചിത്രത്തിൻ്റെ നിർമ്മാണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലായതിനാൽ പ്രൊജക്ടിനേക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അറിവായിട്ടില്ല. ആദ്യ ഭാഗത്തിൽ ഗുണ്ടാ സംഘങ്ങൾ പിന്തുടരുമ്പോൾ മകളെ അന്വേഷിക്കുന്ന തടവുകാരനായ ഡില്ലി എന്ന നായക കഥാപാത്രമാണ് കാർത്തിയുടേത്.

അടുത്തിടെ പുറത്തിറങ്ങിയ ലോകേഷിൻ്റെ 'വിക്രമിൽ' കൈതിയിലെ 900 കിലോ മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട ഒരു പ്ലോട്ട് ഉണ്ടായിരുന്നു. വിക്രം കാണാൻ എത്തും മുൻപ് കൈതി ഒന്നുകൂടി കണ്ടു വരാനും സംവിധായകൻ ലോകേഷ് പ്രേക്ഷകരോട് അഭ്യർഥിച്ചിരുന്നു.

Story highlights: producer s r prabhu reveals about kaithi 2

Next Story