Top

'ഒറ്റയാൾ നാടകത്തിലൂടെ പാലേരിമാണിക്യത്തിലേക്ക്, ഇപ്പോൾ പുഴുവിലെ ബിആര്‍ കുട്ടപ്പന്‍'; അപ്പുണ്ണി ശശിയെക്കുറിച്ച് ഹര്‍ഷദ്

ഒറ്റക്ക് നാല് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആ നാടകം കാണാന്‍ ഇടയായതോടെയാണ് അപ്പുണ്ണി ശശി പുഴുവിലെ ബിആർ കുട്ടപ്പൻ എന്ന സുപ്രധാന വേഷത്തിലേക്ക് എത്തിച്ചേരുന്നത്

13 May 2022 11:20 AM GMT
ഫിൽമി റിപ്പോർട്ടർ

ഒറ്റയാൾ നാടകത്തിലൂടെ പാലേരിമാണിക്യത്തിലേക്ക്, ഇപ്പോൾ പുഴുവിലെ ബിആര്‍ കുട്ടപ്പന്‍; അപ്പുണ്ണി ശശിയെക്കുറിച്ച് ഹര്‍ഷദ്
X

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതയായ റത്തീന ഒരുക്കിയ ചിത്രമാണ് 'പുഴു'. സിനിമയിൽ മമ്മൂട്ടിയുടെ പ്രകടനത്തിനുമൊപ്പം ചർച്ച ചെയ്യപ്പെടുന്ന മറ്റൊരു കഥാപാത്രമാണ് ബി ആ കുട്ടപ്പൻ എന്നത്. അപ്പുണ്ണി ശശി എന്ന് വിളിക്കുന്ന എരഞ്ഞിക്കല്‍ ശശി എന്ന നടനാണ് ഈ കഥാപാത്രമായെത്തിയത്.

ജയപ്രകാശ് കുളൂരിന്റെ അപ്പുണ്ണികളുടെ റേഡിയോ, അപ്പുണ്ണികളുടെ നാളെ എന്നീ നാടകങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ'യിലൂടെ സിനിമയിലേക്ക് എത്തിയ അപ്പുണ്ണി ശശി 80ൽ അധികം സിനിമകളിൽ അഭിനയിച്ചു. 'പുഴു'വിലെ കഥാപാത്രത്തിൽ നടൻ എത്തുന്നതിനെക്കുറിച്ച് പറയുകയാണ് തിരക്കഥാകൃത്ത് ഹർഷദ്

ഹർഷദിന്റെ വാക്കുകൾ:

അപ്പുണ്ണി ശശി എന്ന എരഞ്ഞിക്കല്‍ ശശി. അറിയപ്പെടുന്ന നാടകനടന്‍. ജയപ്രകാശ് കുളൂര്‍, എ ശാന്തകുമാര്‍ അടക്കമുള്ള പ്രതിഭകളുടെ നാടകങ്ങളിലൂടെ നാടകലോകത്തേക്ക് വന്നു. കുളൂര്‍ മാഷിന്റെ അപ്പുണ്ണികളുടെ റേഡിയോ, അപ്പുണ്ണികളുടെ നാളെ എന്നീ നാടകങ്ങളിലൂടെ ഇന്ത്യയിലും വിദേശത്തുമായി നാലായിരത്തിലധികം വേദികളില്‍ നിറഞ്ഞാടിയ കലാകാരന്‍. കുളൂര്‍ മാഷിന്റെ തന്നെ ശിക്ഷണത്തില്‍ തിരഞ്ഞെടുപ്പ് എന്ന ഒരു ഒറ്റയാള്‍ നാടകത്തില്‍ ഒരേ സമയം രണ്ട് കഥാപാത്രങ്ങളായി കാണികളെ അമ്പരിപ്പിച്ച നടന്‍.

സംവിധായകന്‍ രഞ്ജിത്തിൻറെ പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന സിനിമയിലെ മാണിക്യത്തിന്റെ സഹോദരനായി സിനിമയിലെ ശ്രദ്ധേയ സാന്നിദ്ധ്യം. തുടര്‍ന്ന് ചെറുതും വലുതുമായ 86 സിനിമാ കഥാപാത്രങ്ങള്‍. രഞ്ജിത്തിന്റെ തന്നെ ഞാന്‍ എന്ന സിനിമയിലെ പ്രകടനത്തിന് കേരളാ സാമൂഹ്യക്ഷേമ വകുപ്പിന്റെ യൂത്ത് ഐക്കണ്‍ അവാര്‍ഡ്, ശാന്താദേവി പുരസ്‌കാരം എന്നിവ ലഭിച്ചു.

പണ്ട് കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ച് അപ്പുണ്ണികളുടെ റേഡിയോ കണ്ട അന്ന് ശ്രദ്ധിച്ചതാണ് ഇദ്ദേഹത്തെ. ശിവദാസ് പൊയിൽകാവിന്റെ സംവിധാനത്തിൽ ഇദ്ദേഹം ചെയ്ത ചക്കരപ്പന്തൽ എന്നൊരു ഒറ്റയാൾ നാടകമുണ്ട്. ഒറ്റക്ക് നാല് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആ നാടകം കാണാന്‍ ഇടയായതോടെയാണ് അപ്പുണ്ണി ശശി പുഴുവിലെ ബിആർ കുട്ടപ്പൻ എന്ന സുപ്രധാന വേഷത്തിലേക്ക് എത്തിച്ചേരുന്നത്.


story highlights: harshad talks about appunni sasi who played br kuttappan in puzhu

Next Story

Popular Stories