Top

സന്തോഷ് നാരായണന് ഇടവേള; പാ രഞ്ജിത്തിനൊപ്പം ഇക്കുറി ജിവി പ്രകാശ്

23 Jun 2022 7:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സന്തോഷ് നാരായണന് ഇടവേള; പാ രഞ്ജിത്തിനൊപ്പം ഇക്കുറി ജിവി പ്രകാശ്
X

വിക്രമും സംവിധായകന്‍ പാ രഞ്ജിത്തും ഒരുമിക്കുന്ന പുതിയ ചിത്രത്തിന് സംഗീതമൊരുക്കുക ജിവി പ്രകാശ്. ആദ്യമായാണ് ഇരുവരും തമ്മില്‍ കൈകോര്‍ക്കുന്നത്. വിക്രത്തിന്റെ ദൈവതിരുമകള്‍, താണ്ഡവം എന്നീ ചിത്രങ്ങളുടെ സംഗീത സംവിധാനം നിര്‍വഹിച്ചത് ജിവി പ്രകാശായിരുന്നു.

പാ രഞ്ജിത്തിന്റെ കഴിഞ്ഞ ചിത്രങ്ങള്‍ക്കെല്ലാം സംഗീത സംവിധാനം നിര്‍വഹിച്ചത് സന്തോഷ് നാരായണനായിരു ന്നു. സര്‍പാട്ട പരമ്പരൈയിലെ ഗാനങ്ങളെല്ലാം ഹിറ്റുകളായിരുന്നു.

കെഇ ജ്ഞാനവേല്‍ രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു പാന്‍ ഇന്‍ഡ്യന്‍ പീരിയഡ് സിനിമയാണിതെന്ന് ജ്ഞാനവേല്‍ രാജ നേരത്തെ പറഞ്ഞിരുന്നു. ജൂലൈ 15നാണ് ചിത്രീകരണം ആരംഭിക്കുന്നത്.

കാളിദാസ് ജയറാമും ദുഷാര വിജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നച്ചത്തിരം നഗര്‍ഗിറത് ആണ് ഇനി റിലീസ് ചെയ്യാനുള്ള പാ രഞ്ജിത്ത് ചിത്രം. കോബ്രയാണ് വിക്രമിന്റെ റിലീസ് ചെയ്യാനുള്ള ചിത്രം.

Story Highlights: GV Prakash to compose music for Pa Ranjith film

Next Story