Top

'അഭിനയിക്കാനുള്ള പെൺകുട്ടികളെ ഒക്കെ കിട്ടി'; 'ഫിലിപ്സ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

മുകേഷിന്റെ മക്കളായ ബിറ്റി, ബ്ലെസി എന്നീ കഥാപാത്രങ്ങൾക്കുവേണ്ടിയുള്ള കാസ്റ്റിങ് കോൾ വീഡിയോ നേരത്തെ ശ്രദ്ധ നേടിയിരുന്നു

14 Jan 2022 6:06 AM GMT
ഫിൽമി റിപ്പോർട്ടർ

അഭിനയിക്കാനുള്ള പെൺകുട്ടികളെ ഒക്കെ കിട്ടി; ഫിലിപ്സ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
X

ആൽഫ്രെഡ് കുര്യൻ ജോസഫ് ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഫിലിപ്സി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഹെലൻ സിനിമയുടെ സംവിധായകൻ മാത്തുക്കുട്ടി സേവ്യറും, ആൽഫ്രഡും ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ എഴുതിയിരിക്കുന്നത്. മുകേഷ്, ഇന്നെസെന്റ്, നോബിൾ ബാബു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിൽ മുകേഷിന്റെ മക്കളായ ബിറ്റി, ബ്ലെസി എന്നീ കഥാപാത്രങ്ങൾക്കുവേണ്ടിയുള്ള കാസ്റ്റിങ് കോൾ വീഡിയോ നേരത്തെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ നവനി ആനന്ദ്, ക്വിൻ എന്നിവരാണ് ചിത്രത്തിൽ മുകേഷിന്റെ മക്കളായി എത്തുന്നത്.

ഛായാഗ്രഹണം ജെയ്സൺ ജേക്കബ്, സംഗീതം ഹിഷാം അബ്ദുൾ വഹാബ്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് നിർമാണം. സിനിയമയുടെ ചിത്രീയകരണം നാളെ ആരംഭിക്കും.

Next Story

Popular Stories