Top

മുന്‍ മന്ത്രി കെ കെ ശൈലജ സിനിമയിൽ; ഒപ്പം വി എസ് സുനിൽ കുമാറും

ചുരുക്കം അണിയറപ്രവര്‍ത്തകരെ മാത്രം ഏകോപിപ്പിച്ചാണ് സിനിമയുടെ ചിത്രീകരണവും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നത്

17 Jan 2022 9:08 AM GMT
ഫിൽമി റിപ്പോർട്ടർ

മുന്‍ മന്ത്രി കെ കെ ശൈലജ സിനിമയിൽ; ഒപ്പം വി എസ് സുനിൽ കുമാറും
X

മംഗലശ്ശേരി മൂവീസിന്റെ ബാനറില്‍ മോഹന്‍ കെ. കുറുപ്പ് നിര്‍മ്മിക്കുന്ന നവാഗത സംവിധായകന്‍ മനീഷ് കുറുപ്പിന്റെ 'വെള്ളിക്കാപ്പട്ടണം' സിനിമയിൽ അഭിനയിച്ച് മുൻ മന്ത്രി കെ കെ ശൈലജ. ഏറെ പുതുമയുള്ള ചിത്രത്തിൽ കെ കെ ശൈലജയ്ക്കൊപ്പം മുൻ മന്ത്രി വി എസ് സുനിൽ കുമാറും എത്തുന്നുണ്ട്.

ചുരുക്കം അണിയറപ്രവര്‍ത്തരെ മാത്രം ഏകോപിപ്പിച്ചാണ് സിനിമയുടെ ചിത്രീകരണവും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നത്. ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ് 'വെള്ളരിക്കാപ്പട്ടണം'. ചിത്രത്തിലെ ഗാനങ്ങൾ പ്രേക്ഷകർ കണ്ടു കഴിഞ്ഞു. ചിത്രത്തിന്റെ ടൈറ്റിലുമായി ബന്ധപ്പെട്ടു ഏറെ വിവാദങ്ങൾ ഉണ്ടായിരുന്നു.

സൗബിന്‍ ഷാഹിര്‍, മഞ്ജു വാര്യര്‍ ചിത്രം 'വെള്ളരിക്കാപ്പട്ടണ'ത്തിന്റെ ടൈറ്റിലിൾ ഉണ്ടായ വിവാദങ്ങളില്‍ മനീഷ് തന്നെപ്രതികരിയിച്ചിരുന്നു. വെള്ളായണി, ആലപ്പുഴ, പത്തനാപുരം, പുനലൂര്‍ എന്നിവിടങ്ങളിലായിരുന്നു വെള്ളരിക്കാപ്പട്ടണത്തിന്റെ ചിത്രീകരണം. ചിത്രം ഉടൻ തന്നെ റിലീസിനെത്തും എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

Next Story