Top

അച്ഛനും മകനും ഇനി സ്‌ക്രീനിൽ; 'മഹാൻ' ഫെബ്രുവരി 10ന് സ്വീകരണ മുറികളിലേക്ക്

മകൻ ധ്രുവിനൊപ്പം ആദ്യമായി ഒന്നിക്കുന്ന 'മഹാൻ' വിക്രത്തിന്റെ 60മത്തെ സിനിമ കൂടിയാണ്

24 Jan 2022 9:14 AM GMT
ഫിൽമി റിപ്പോർട്ടർ

അച്ഛനും മകനും ഇനി സ്‌ക്രീനിൽ; മഹാൻ ഫെബ്രുവരി 10ന് സ്വീകരണ മുറികളിലേക്ക്
X

വിക്രവും മകൻ ധ്രുവും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം 'മഹാൻ' ഫെബ്രുവരി 10ന് പുറത്തിറങ്ങും. ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. മകൻ ധ്രുവിനൊപ്പം ആദ്യമായി ഒന്നിക്കുന്ന 'മഹാൻ' വിക്രത്തിന്റെ 60മത്തെ സിനിമ കൂടിയാണ്. സിമ്രാൻ, ബോബി സിംഹ, വാണി ഭോജൻ, സനന്ത് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.

ചെന്നൈ പശ്ചാത്തലമാക്കിയുളള ഗ്യാങ്സ്റ്റർ ത്രില്ലറാണ് മഹാൻ. ആദ്യം സംഗീത സംവിധായകനായി അനിരുദ്ധിനെ ആയിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് സന്തോഷ് നാരായണനെ തീരുമാനിക്കുകയായിരുന്നു.

മഹാന്റെ ഡിജിറ്റൽ അവകാശങ്ങൾ മാത്രമാണ് വിറ്റുപോയത് എന്നും സിനിമ ഒടിടി റിലീസ് ചെയ്യില്ലെന്നും വാർത്തകൾ മുൻപ് വന്നിരുന്നു. എന്നാൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുമായി ചർച്ചകൾ നടത്തിയെന്ന് പിന്നീട് സ്ഥിരീകരിച്ചു.

Next Story