Top

തീയേറ്റർ റിലീസുകൾ നീട്ടുന്നു; ജനുവരിയിൽ ഒടിടിയിൽ തിളങ്ങാൻ പോകുന്ന മലയാള ചിത്രങ്ങൾ

കോവിഡ് പ്രതിസന്ധിയിലും ഒടിടിയിൽ തിളങ്ങാൻ രണ്ടു ചിത്രങ്ങളാണ് കാത്തിരിക്കുന്നത്

15 Jan 2022 10:38 AM GMT
ഫിൽമി റിപ്പോർട്ടർ

തീയേറ്റർ റിലീസുകൾ നീട്ടുന്നു; ജനുവരിയിൽ ഒടിടിയിൽ തിളങ്ങാൻ പോകുന്ന മലയാള ചിത്രങ്ങൾ
X

2021 അവസാനത്തോടെ തീയേറ്ററുകൾക്കും സിനിമ മേഖലയ്ക്കും ഏറെ ആശ്വാസം പകർന്നുകൊണ്ടായിരുന്നു സിനിമകൾ ബിഗ് സ്‌ക്രീനിൽ സജീവമാകാൻ തുടങ്ങിയത്. അതുവരെ ഒടിടി സിനിമകൾ മാത്രം ആസ്വദിച്ചിരുന്ന പ്രേക്ഷകർ വലിയ ആവേശത്തോടെയാണ് പുതിയ സിനിമകളെ, റിലീസുകളെ തീയേറ്ററിൽ സ്വാഗതം ചെയ്തത്. എന്നാൽ ഇപ്പോൾ വീണ്ടും കോവിഡ് കൂടുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ പലയിടങ്ങളിൽ തീയേറ്ററുകൾ പൂട്ടുകയും റിലീസ് ചെയ്യാനിരുന്ന ബിഗ് ബജറ്റ് ചിത്രങ്ങൾ അടക്കം റീലീസ് നീട്ടി വച്ചിരിക്കുകയുമാണ്. മലയാളത്തിലും ചില ചിത്രങ്ങളുടെ റീലീസ് തീയതി നീട്ടിവച്ചു.'നാരദൻ', 'സല്യൂട്ട്' എന്നീ ചിത്രങ്ങളാണ് നിലവിൽ നീട്ടിയിരിക്കുന്നത്. കൂടാതെ 'തുറമുഖം' ചിത്രം മാറ്റി വച്ചേക്കാമെന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ കോവിഡ് പ്രതിസന്ധിയിലും ഒടിടിയിൽ തിളങ്ങാൻ രണ്ടു ചിത്രങ്ങളാണ് കാത്തിരിക്കുന്നത്.

ബ്രോ ഡാഡി

'ലൂസിഫർ'ചിത്രത്തിന് ശേഷം മോഹൻലാലും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം 'ബ്രോ ഡാഡി'യുടെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോൺ കാറ്റാടി എന്ന കഥാപാത്രമായി മോഹൻലാലും മകൻ ഈശോ ജോൺ കാറ്റാടിയായി എത്തുന്നത് പൃഥ്വിരാജുമാണ് എത്തുന്നത്. മീന, കല്യാണി പ്രിയദർശൻ ഉണ്ണി മുകുന്ദൻ, സൗബിൻ ഷാഹിർ, ജാഫർ ഇടുക്കി, ലാലു അലക്സ്, ജഗദീഷ്, നിഖില വിമൽ, കനിഹ, കാവ്യ എം ഷെട്ടി, മല്ലിക സുകുമാരൻ എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് റിലീസ് ചെയ്യുക. ജനുവരി 26ന് റിലീസ് ചെയ്യും.

ഭൂതകാലം

രേവതിയും ഷെയ്ൻ നിഗമും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രം 'ഭൂതകാലം' ആണ് ജനുവരിയിലെ മറ്റൊരു ഒടിടി റിലീസ്. ജനുവരി 21ന് ചിത്രം ഓടിടി പ്ലാറ്റ്‌ഫോമായ‌ സോണി ലിവിൽ പ്രദർശനത്തിനെത്തുന്നത്. രാഹുൽ സദാശിവനാണ് ചിത്രത്തിന്റെ സംവിധായകൻ. രാഹുൽ സദാശിവനും ശ്രീകുമാർ ശ്രേയസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ സൈജു കുറുപ്പ്, ജെയിംസ് ഏലിയാ, ആതിര പട്ടേൽ, അഭിറാം രാധാകൃഷ്ണൻ, വത്സല മേനോൻ, മഞ്ജു പത്രോസ്, റിയാസ് നർമകല എന്നിവരും മറ്റു താരങ്ങളാണ്.

ഷെയ്ൻ നിഗവും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാണ്. ഷെയ്ൻ നിഗം ഫിലിംസിന്റെ ബാനറിൽ ഷെയ്നിന്റെ മാതാവ് സുനില ഹബീബും പ്ലാൻ ടി ഫിലിംസിന്റെ ബാനറിൽ തേരേസ റാണിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അൻവർ റഷീദിന്റെയും അമൽ നീരദിന്റെയും വിതരണ സംരംഭമായ എ&എ റിലീസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ഛായാഗ്രാഹണം ഷെഹ്നാദ് ജലാലും എഡിറ്റിങ്ങ് ഷഫീഖ് മുഹമ്മദും നിർവ്വഹിക്കും.

നിരവധി മറ്റു ഇന്ത്യൻ സിനിമകളും ഒടിടിയിൽ റിലീസിനായി കാത്തിരിക്കുന്നു. സിദ്ധാർഥ് സെൻഗുപ്‌ത സംവിധാനം ചെയ്യുന്ന 'യെ കാലി കാലി ആംഖേൻ', വിപുൽ അമൃത് ലാൽ ഷാ സംവിധാനം ചെയുന്ന 'ഹ്യൂമൻ' എന്നെ ചിത്രങ്ങൾ ഈ മാസം ഒടിടിയിൽ റിലീസ് ചെയ്യുന്ന സിനിമകളുടെ പട്ടികയിൽ ഉണ്ട്.

Next Story

Popular Stories