വിവാദങ്ങൾ അവസാനിക്കട്ടെ; ഈശോയ്ക്ക് 'യു' സർട്ടിഫിക്കറ്റ്
ഈ സിനിമയ്ക്ക് മറ്റൊന്നും പേര് നൽകാൻ കഴിയില്ലെന്നും സെൻസർബോർഡ് വിലയിരുത്തി.
26 Nov 2021 1:55 PM GMT
ഫിൽമി റിപ്പോർട്ടർ

ഏറെ വിവാദങ്ങൾ ഉണ്ടായ ജയസൂര്യ ചിത്രം ഈശോയുടെ സർട്ടിഫിക്കേഷൻ കഴിഞ്ഞു. ചിത്രത്തിന് യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.
'വിവാദങ്ങൾ അവസാനിക്കട്ടെ ഈശോ സിനിമക്ക് സെൻസർ ബോർഡ് യു സർട്ടിഫിക്കറ്റ് നൽകി ഈശോ ലോകരക്ഷകനാണ്', നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷ പറഞ്ഞു. 'ഒടുവിൽ സെൻസർ ബോർഡും പറയുന്നു, ഇത് ഒരു കട്ടും, മ്യൂട്ടും ഇല്ലാതെ കുടുംബസമേതം കാണേണ്ടതായുള്ള ക്ളീൻ യു ചിത്രമെന്ന്' നാദിർഷ ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ഓഗസ്റ്റിൽ ഈശോ എന്ന പേര് മാറ്റണം എന്ന ആരോപണവുമായി ചില ക്രിസ്തീയ സംഘടനകൾ എത്തിയിരുന്നു. തുടർന്ന് വലിയ വ്യവധം തന്നെ ഉണ്ടായി. ക്രിസ്തീയ മതവിശ്വാസത്തെ വൃണപ്പെടുത്തുന്ന തരത്തിലാണ് ചിത്രത്തിന്റെ പേരെന്നാണ് സംഘടനകളുടെ വാദം. സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകരുതെന്ന് സെൻസർ ബോർഡിൽ വിവിധ സംഘടനകൾ കത്തയക്കുകയും ചെയ്തിരുന്നു. എന്നാൽ സിനിമയിൽ മോശമായി ഒന്നും പരാമർശം ഇല്ലെന്ന് സെൻസർ ബോർഡ് അംഗീകരിച്ചു. ഈ സിനിമയ്ക്ക് മറ്റൊന്നും പേര് നൽകാൻ കഴിയില്ലെന്നും സെൻസർബോർഡ് വിലയിരുത്തി.
ഈശോ സിനിമയുടെ പേരിന് ഫിലിം ചേംബർ അംഗീകാരം നൽകിയിരുന്നില്ല. ഫിലിം ചേംബർ അംഗീകാരം നൽകാത്തത് വലിയ രീതിയിൽ ചർച്ച ആയതാണ്. ഈശോ സിനിമയുടെ പേര് തർക്കം ആയതോടെ ഫിലിം ചേംബർ ഈ പേര് നൽകാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു. സെൻസർ ബോർഡിൽ അംഗീകരിച്ചാൽ ഫിലിം ചേംബർ അംഗീകരിക്കാൻ തയ്യാറാകുമെന്ന് വ്യക്തമാക്കിയിരുന്നു
നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ത്രില്ലറാണ്. സുനീഷ് വാരനാടാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. അരുൺ നാരായണൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്- ബാദുഷ, ബിനു സെബാസ്റ്റ്യൻ.