'ഹേയ് സിനാമിക'; കളര്‍ഫുള്‍ പോസ്റ്ററുമായി ദുല്‍ഖര്‍
സിനിമ 2022 ഫെബ്രുവരി 25ന് തീയേറ്ററുകളിലെത്തും.
21 Dec 2021 6:05 AM GMT
ഫിൽമി റിപ്പോർട്ടർ

ദുല്‍ഖര്‍ സല്മാന് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്. ദുല്‍ഖര്‍ പോസ്റ്റര്‍ തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. 'ഹേയ് സിനാമിക' എന്നാണ് ചിത്രത്തിന്റെ പേര്. യാസന്‍ എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ എത്തുന്നത്. സിനിമ 2022 ഫെബ്രുവരി 25ന് തീയേറ്ററുകളിലെത്തും.
ബൃന്ദ ഗോപാലാണ് ചിത്രത്തിന്റെ സംവിധാനം. തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാളും അദിതിറാവുവും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും. ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്, കഥ, തിരക്കഥ, സംഭാഷണം, വരികള്‍ എന്നിവ ചെയ്യുന്നത് മധന്‍ കാര്‍ക്കിയാണ്. ജിയോ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
Next Story