Top

മൂന്ന് ദിവസം, മൂന്ന് മില്യണ്‍ കാഴ്ച്ചകാരുമായി ദുല്‍ഖറിന്റെ 'അച്ചമില്ലൈ' ഗാനം

ദുല്‍ഖര്‍ ആദ്യമായി തമിഴില്‍ പാടുന്ന പാട്ടാണിത്

18 Jan 2022 8:52 AM GMT
ഫിൽമി റിപ്പോർട്ടർ

മൂന്ന് ദിവസം, മൂന്ന് മില്യണ്‍ കാഴ്ച്ചകാരുമായി ദുല്‍ഖറിന്റെ അച്ചമില്ലൈ ഗാനം
X

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രം ഹേയ് സനാമികയിലെ ഗാനത്തിന് മൂന്ന് മില്യണ്‍ കാഴ്ച്ചക്കാര്‍ കടന്നു. അച്ചമില്ലൈ എന്ന ഗാനം മൂന്ന് ദിവസംകൊണ്ടാണ് മൂന്ന് കോടി കാഴ്ച്ചക്കാരെ സ്വന്തമാക്കിയത്. പരിശീലന വീഡിയോ പങ്കുവച്ചാണ് ദുല്‍ഖര്‍ ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

ദുല്‍ഖര്‍ ആദ്യമായി തമിഴില്‍ പാടുന്ന പാട്ടാണിത്. മദന്‍ കര്‍ക്കിയുടെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.ചിത്രത്തില്‍ യാസന്‍ എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ എത്തുന്നത്. സിനിമ 2022 ഫെബ്രുവരി 25ന് തീയേറ്ററുകളിലെത്തും. ബൃന്ദ ഗോപാലാണ് ചിത്രത്തിന്റെ സംവിധാനം. തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാളും അദിതിറാവുവും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും.

ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്, കഥ, തിരക്കഥ, സംഭാഷണം, വരികള്‍ എന്നിവ ചെയ്യുന്നത് മധന്‍ കാര്‍ക്കിയാണ്. ജിയോ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Next Story